സ്വര്‍ണ്ണക്കടത്ത് കേസ്: ശിവശങ്കറിനെ കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും വീണ്ടും ചോദ്യം ചെയ്‌തേക്കും

ശിവശങ്കറിനെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണു ഗോപാലിനെയും നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു.കസ്റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ ചോദ്യം ചെയ്യലില്‍ സ്വപ്‌നയുമൊത്ത് നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങള്‍ ശിവശങ്കറില്‍ നിന്നും ലഭിച്ചതായി കോടതിയില്‍ നല്‍കിയ റിപോടില്‍ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.സ്വപ്‌നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ ആരംഭിച്ച ചാര്‍ട്ടേഡ് അക്കൗണ്ടിനെയും എന്‍ഫോഴ്‌സമെന്റ് ചോദ്യം ചെയ്തിരുന്നു

Update: 2020-09-01 10:28 GMT

കൊച്ചി: ദുബയില്‍ നിന്നു തിരുനവന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണം കടത്തിയെന്ന കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുളള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിനെ എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റും കസ്റ്റംസും വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന.ശിവശങ്കറിനെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണു ഗോപാലിനെയും നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു.കസ്റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ ചോദ്യം ചെയ്യലില്‍ സ്വപ്‌നയുമൊത്ത് നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങള്‍ ശിവശങ്കറില്‍ നിന്നും ലഭിച്ചതായി കോടതിയില്‍ നല്‍കിയ റിപോടില്‍ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

    സ്വപ്‌നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ ആരംഭിച്ച ചാര്‍ട്ടേഡ് അക്കൗണ്ടിനെയും എന്‍ഫോഴ്‌സമെന്റ് ചോദ്യം ചെയ്തിരുന്നു. ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം സ്വപ്‌ന വെളിപ്പെടുത്തിയിരുന്നില്ലെന്നും വേണുഗോപാല്‍ പറഞ്ഞതായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.സെയിന്‍ വെഞ്ചേഴ്‌സില്‍ നിന്നും കമ്മീഷനായി ലഭിച്ച പണമാണ് ലോക്കറില്‍ സൂക്ഷിച്ചിരുന്നതെന്ന് നേരത്തെ സ്വപ്‌ന എന്‍ഫോഴ്‌സമെന്റിനോട് പറഞ്ഞിരുന്നു എന്നാല്‍ സെയിന്‍ വെഞ്ചേഴ്‌സ് ഡയറക്ടര്‍ പി വി വിനോദ് ഇത് നിഷേധിച്ചതായും എന്‍ഫോഴ്‌മെന്റ് കോടതിയെ അറിയിച്ചിരുന്നു.ഇതു കൂടാതെ കമ്മീഷന്‍ നല്‍കിയെന്ന് സ്വപ്‌ന പറഞ്ഞ മറ്റുള്ളവരെയും ചോദ്യം ചെയ്യുമെന്നും എന്‍ഫോഴ്‌സമെന്റ് കോടതിയെ അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ എന്‍ഫോഴ്‌സമെന്റ് ശിവശങ്കറിനെയും വേണുഗോപാലിനെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

    അതിനിടയില്‍ സ്വപ്‌നയുമായി ഫോണ്‍ വിളി നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ജനം ടിവി യുടെ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാരെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.സ്വപ്‌ന നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.സ്വപ്‌ന നല്‍കിയ മൊഴിയില്‍ അനില്‍ നമ്പ്യാരെക്കുറിച്ചുള്ള പരാമര്‍ശം കഴിഞ്ഞ ദിവസം പുറത്തു വരികയും ഇത് മാധ്യമങ്ങളില്‍ വാര്‍ത്തായാകുകയും ചെയ്തിരുന്നു. ഇത് ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് കിട്ടാനിടയായത് സംബന്ധിച്ച് കസ്റ്റംസ് ആഭ്യന്തര അന്വേഷണം നടത്തി റിപോര്‍ട് തയാറാക്കിയതായാണ് വിവരം. 

Tags:    

Similar News