സ്വര്‍ണക്കടത്ത്: വിവരങ്ങള്‍ തേടി എന്‍ ഐ എ കസ്റ്റംസ് ഓഫിസില്‍;സരിത്തിനെ ചോദ്യം ചെയ്യുന്നു
ഇന്നലെ കേസിന്റെ അന്വേഷണം ഏറ്റൈടുത്ത എന്‍ ഐ എ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഈ വിവരം ഹൈക്കോടതിയില്‍ അറിയിക്കുകയും ചെയ്തിരുന്നു.നാലു പേരെ പ്രതിചേര്‍ത്താണ് എന്‍ ഐ എ കോടതിയില്‍ ഇപ്പോള്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.നിലവില്‍ കസ്റ്റംസ് അറസ്റ്റു ചെയ്തിരിക്കുന്ന പി എസ് സരിത്ത് ആണ് ഒന്നാം പ്രതി.ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ രണ്ടും നാലും പ്രതികളും ഫാസില്‍ ഫരീദ് മുന്നാം പ്രതിയുമാണ്
കൊച്ചി: ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗിലൂടെ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിന്റെ അന്വേഷണം ഏറ്റെടുത്ത എന്‍ ഐ എ സംഘം കേസിന്റെ വിവരശേഖരണത്തിനായി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീസ് ഓഫിസില്‍ എത്തി.കസ്റ്റംസ് കണ്ടെത്തിയ രേഖകളും വിശദാംശങ്ങളും പരിശോധിക്കുന്നതിനൊപ്പം കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിനെ എന്‍ ഐ എ സംഘം ചോദ്യം ചെയ്യുന്നു.എന്‍ ഐ എയുടെ മൂന്നംഗ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
ഇന്നലെ കേസിന്റെ അന്വേഷണം ഏറ്റൈടുത്ത എന്‍ ഐ എ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഈ വിവരം ഹൈക്കോടതിയില്‍ അറിയിക്കുകയും ചെയ്തിരുന്നു.നാലു പേരെ പ്രതിചേര്‍ത്താണ് എന്‍ ഐ എ കോടതിയില്‍ ഇപ്പോള്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.നിലവില്‍ കസ്റ്റംസ് അറസ്റ്റു ചെയ്തിരിക്കുന്ന പി എസ് സരിത്ത് ആണ് ഒന്നാം പ്രതി.ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ രണ്ടും നാലും പ്രതികളും ഫാസില്‍ ഫരീദ് മുന്നാം പ്രതിയുമാണ്.യുഎപിഎ 16,17,18 എന്നീവകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴി പ്രതികള്‍ കടത്താന്‍ ശ്രമിച്ച 14.82 കോടി രൂപ വരുന്ന 24 കാരറ്റിന്റെ 30 കിലോ ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തതെന്ന് എന്‍ ഐ എ വ്യക്തമാക്കുന്നു.
വിമാനത്താവളത്തിലെ പരിശോധനയില്‍ നിന്നും രക്ഷപെടുന്നതിനായി യുഎഇയില്‍ നിന്നുള്ള ഡിപ്ലോമാറ്റിക് ബാഗ് എന്ന രീതിയിലാണ് പ്രതികള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.കേസിലെ ഒന്നാം പ്രതിയായ സരിത്താണ് ബാഗ് വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചത്.യുഎഇ കോണ്‍സുലേറ്റില്‍ പി ആര്‍ ഒ ആയി സരിത്ത് നേരത്തെ ജോലി ചെയ്തിരുന്നു.സരിത്ത് മുമ്പും ഇത്തരത്തിലുള്ള ബാഗുകള്‍ വിമാനത്താവളത്തില്‍ എത്തി ഏറ്റുവാങ്ങിയിട്ടുള്ളതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ടെന്നും എന്‍ ഐ എ വ്യക്തമാക്കുന്നു. വന്‍തോതില്‍ ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തുന്നത് രാജ്യത്തിലെ സാമ്പത്തിക ഭദ്രതയക്കും സുരക്ഷയ്ക്കും ഭീഷണിയാണ്.ഈ കേസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത് കടത്തിയ സ്വര്‍ണം ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനായിരിക്കുമെന്നും എന്‍ ഐ എ വ്യക്തമാക്കുന്നു.