തിരുവനന്തപുരം സ്വര്‍ണ കടത്ത്: റിമാന്‍ഡില്‍ കഴിയുന്ന സരിത്തിനെ വിട്ടുകിട്ടാന്‍ കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. അങ്കമാലിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയ സരിത്തിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. ഫലം നെഗറ്റീവായാല്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് കസ്റ്റംസ് നീക്കം.സരിത്തിനെ നാളെ കോടതിയില്‍ ഹാജരാക്കും

Update: 2020-07-08 15:41 GMT

കൊച്ചി: ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ റിമാന്‍ഡില്‍കഴിയുന്ന സരിത്തിനെ വിട്ടുകിട്ടാന്‍ കസ്റ്റംസ് കസ്റ്റഡി അപേക്ഷ നല്‍കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. അങ്കമാലിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയ സരിത്തിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. ഫലം നെഗറ്റീവായാല്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് കസ്റ്റംസ് നീക്കം.സരിത്തിനെ നാളെ കോടതിയില്‍ ഹാജരാക്കും. അതേ സമയം സ്വര്‍ണകടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷിനൊപ്പം കേസിലെ പ്രധാന കണ്ണിയെന്ന് കസ്റ്റംസ് കണ്ടെത്തിയ സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തതനു ശേഷം കസ്റ്റംസ് വിട്ടയച്ചു.

സന്ദീപ് നായര്‍ ഒളിവിലാണ്.ഇതേ തുടര്‍ന്നാണ് സൗമ്യയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് കൊച്ചിയിലെ ഓഫിസില്‍ എത്തിച്ചത്. സ്വപ്‌ന സുരേഷും സന്ദീപ് നായരും വിദേശ യാത്ര നടത്തിയിരുന്നത് സ്വര്‍ണം കടത്താനായിരുന്നെന്ന് അറിയില്ലായിരുന്നുവെന്ന് സൗമ്യ ചോദ്യം ചെയ്യലില്‍ കസ്റ്റംസിനോട് പറഞ്ഞു.നെടുമങ്ങാട് വര്‍ക്ക് ഷോപ്പ് തുടങ്ങിയതിന് സ്വപ്‌ന സഹായിച്ചിരുന്നോ എന്നറിയില്ല. മൂന്നുപേരും വളരെക്കാലമായി സൗഹൃദമുണ്ടെന്നും സൗമ്യ വ്യക്തമാക്കി.ബുധനാഴ്ച ഉച്ചയ്ക്ക് എറണാകുളം കസ്റ്റംസ് ഓഫീസിലെത്തിച്ച സൗമ്യയെ ചോദ്യം ചെയ്യലിനു ശേഷം വൈകിട്ട് ആറു മണിയോടെ വിട്ടയച്ചു. സ്വര്‍ണക്കടത്തിന് സ്വപ്‌ന സുരേഷിനെ പ്രാദേശികമായി സഹായിച്ചിരുന്നത് സന്ദീപ് നായരാണെന്ന് കസ്റ്റംസിന്റെ വിലയിരുത്തല്‍. വിദേശത്ത് നിന്നെത്തിക്കുന്ന സ്വര്‍ണം കൈമാറ്റം ചെയ്യാനും ഇടപാടുകാര്‍ക്ക് എത്തിച്ചു കൊടുക്കാനും ചുക്കാന്‍ പിടിച്ചത് സന്ദീപായിരുന്നുവെന്നും സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണിയാണിയാളെന്നുമാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. 

Tags:    

Similar News