സ്വര്‍ണക്കടത്ത്: ശിവശങ്കരന്റെ മൊഴി കസ്റ്റംസ് രേഖപെടുത്തും

സ്വര്‍ണകടത്തുമായി ശിവശങ്കരന് ബന്ധമുള്ളതായി കസ്റ്റംസിന് ഇതുവരെ തെളിവുകള്‍ കിട്ടിയിട്ടില്ല. എന്നാല്‍ കള്ളക്കടത്തു കേസില്‍ പ്രധാന കണ്ണികളിലൊരാളായ സ്വപ്‌ന സുരേഷുമായി ശിവശങ്കരന് അടുത്ത ബന്ധമാണുള്ളതെന്ന് കസ്റ്റംസിന് തെളിവു ലഭിച്ചിട്ടുണ്ട് ഈ സാഹചര്യത്തിലാണ് ശിവശങ്കരന്റെ മൊഴി കസ്റ്റംസ് രേഖപരെടുത്തുന്നത്. ഇന്നോ നാളെയോ തന്നെ ഇദ്ദേഹത്തിന്റെ മൊഴി രേഖപെടുത്തുമെന്നാണ് വിവരം.സ്വര്‍ണകടത്തിനായി സ്വപ്‌ന സുരേഷും സരിത്തും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജപ്പെടുത്തിയിട്ടുണ്ടോയെന്ന് കസ്റ്റംസ് സംശയിക്കുന്നുണ്ട്

Update: 2020-07-09 05:22 GMT

കൊച്ചി: ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വര്‍ണം കടത്തിയെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കരന്റെ മൊഴി കസ്റ്റംസ് രേഖപെടുത്തും. നിലവില്‍ സ്വര്‍ണകടത്തുമായി ശിവശങ്കരന് ബന്ധമുള്ളതായി കസ്റ്റംസിന് ഇതുവരെ തെളിവുകള്‍ കിട്ടിയിട്ടില്ല. എന്നാല്‍ കള്ളക്കടത്തു കേസില്‍ പ്രധാന കണ്ണികളിലൊരാളായ സ്വപ്‌ന സുരേഷുമായി ശിവശങ്കരന് അടുത്ത ബന്ധമാണുള്ളതെന്ന് കസ്റ്റംസിന് തെളിവു ലഭിച്ചിട്ടുണ്ട് ഈ സാഹചര്യത്തിലാണ് ശിവശങ്കരന്റെ മൊഴി കസ്റ്റംസ് രേഖപരെടുത്തുന്നത്. ഇന്നോ നാളെയോ തന്നെ ഇദ്ദേഹത്തിന്റെ മൊഴി രേഖപെടുത്തുമെന്നാണ് വിവരം.

സ്വര്‍ണകടത്തിനായി സ്വപ്‌ന സുരേഷും സരിത്തും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജപ്പെടുത്തിയിട്ടുണ്ടോയെന്ന് കസ്റ്റംസ് സംശയിക്കുന്നുണ്ട്. ഐടി വകുപ്പുമായി ബന്ധപ്പെട്ടാണ് സ്വപ്‌ന സുരേഷ് പ്രവര്‍ത്തിച്ചിരുന്നത്.ഈ സാഹചര്യത്തിലാണ് സ്വര്‍ണ കടത്തിന് സ്വപ്‌ന സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്‌തോയെന്ന് കസ്റ്റംസ് സംശയിക്കുന്നത്.കോണ്‍സുലേറ്റില്‍ നിന്നും നയനന്ത്രബാഗ് കൈപ്പറ്റേണ്ടത് അവിടുന്നുള്ളവര്‍ തന്നെയാണെന്നിരിക്കെ സരിത് അടക്കമുള്ളവര്‍ വന്നു കൈപ്പറ്റിയത് ദുരൂഹമാണെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്.ശിവശങ്കരന്റെ യാത്രാ വിവരങ്ങളും കസ്റ്റംസ് പരിശോധിക്കും.

എതൊക്കെ ദിവസങ്ങളില്‍ എവിടെയൊക്കെ ശിവശങ്കരന്‍ യാത്രചെയ്തുവെന്നു ആരൊയെക്കായണ് കണ്ടത് എന്നിവയൊക്കെയാണ് പ്രധാനമായും കസ്റ്റംസ് പരിശോധിക്കുന്നത്.ശിവശങ്കരന്റെ വിദേശ യാത്രകളും കസ്റ്റംസ് പരിശോധിക്കും.ഒപ്പം സ്വപ്‌ന സുരേഷിന്റെ വിദേശ യാത്ര വിവരങ്ങളും കസ്റ്റംസ് പരിശോധിക്കും.ദുബായില്‍ ഉള്ള ഫാരിസ് ഫരീദ് എന്ന വ്യക്തിയാണ് സ്വര്‍ണ കടത്തിലെ മറ്റൊരു പ്രധാന കണ്ണിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.അതേ സമയം സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍ എന്നിവരുടെ വിവരങ്ങള്‍ ഇന്ത്യയിലെ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും കസ്റ്റംസ് കൈമാറിക്കഴിഞ്ഞു.വിദേശ രാജ്യങ്ങളിലടക്കം വലിയ ബന്ധങ്ങള്‍ ഉളള ഇവര്‍ രാജ്യം വിടാതിരിക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവള അധികൃതര്‍ക്ക് വിവരം കൈമാറിയിരിക്കുന്നത്. 

Tags:    

Similar News