വ്യാജ ജിഎസ്ടി ബില്ലുകള്‍ തയ്യാറാക്കി 35 കോടി രൂപയുടെ നികുതി വെട്ടിപ്പ്; രണ്ടു പേര്‍ അറസ്റ്റില്‍
പെരുമ്പാവൂര്‍ സ്വദേശികളായ എ ആര്‍ ഗോപകുമാര്‍ (49), കെ ഇ റഷീദ് (37) എന്നിവരെയാണ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗങ്ങളുടെ സംയുക്ത പരിശോധനയില്‍ പിടികൂടിയത്. ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂര്‍ യൂനിറ്റുകളുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വ്യാപാരികളുടെയും തൊഴിലാളികളുടെയും പേരില്‍ 14 വ്യാജ ജി.എസ്.ടി രജിസ്ട്രേഷനുകളിലായി 200 കോടി രൂപയുടെ ബില്ലുകള്‍ തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു
കൊച്ചി: പ്ലൈവുഡ് മേഖലയില്‍ വ്യാജ ജിഎസ്ടി ബില്ലുകള്‍ തയ്യാറാക്കി 35 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ ജിഎസ്ടി ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെ പിടിയിലായി.പെരുമ്പാവൂര്‍ സ്വദേശികളായ എ ആര്‍ ഗോപകുമാര്‍ (49), കെ ഇ റഷീദ് (37) എന്നിവരെയാണ്ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗങ്ങളുടെ സംയുക്ത പരിശോധനയില്‍ പിടികൂടിയത്.
ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂര്‍ യൂനിറ്റുകളുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വ്യാപാരികളുടെയും തൊഴിലാളികളുടെയും പേരില്‍ 14 വ്യാജ ജി.എസ്.ടി രജിസ്ട്രേഷനുകളിലായി 200 കോടി രൂപയുടെ ബില്ലുകള്‍ തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.അന്വേഷണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 24ന് കോയമ്പത്തൂര്‍, പെരുമ്പാവൂര്‍ മേഖലകളില്‍ ഇന്റലിജന്‍സ് വിഭാഗം പരിശോധന നടത്തിയിരുന്നു.
പരിശോധനയില്‍ വ്യാജ ഇന്‍വോയിസുകളും ഇ-വേ ബില്ലുകളും സംഘം കണ്ടെത്തി. തുടര്‍ന്ന നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ ഹാജരാക്കി 11 ദിവസത്തേക്ക് റിമാന്റു ചെയ്തു.പ്ലൈവുഡ് വ്യവസായം കേന്ദ്രീകരിച്ച് നടക്കുന്ന വ്യാപക നികുതി വെട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. ഉദ്യോഗസ്ഥരായ ആര്‍ വൈശാഖ്, ജി ബാലഗോപാല്‍, കെ ഹരീന്ദ്രന്‍, ജിജോ ഫ്രാന്‍സിസ്, വി എസ് വൈശാഖന്‍ എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തിയത്.