ഗ്യാസ് സിലിണ്ടര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു
ശരണിനെ ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
അതേ സമയം, എം സി റോഡില്‍ കൊട്ടാരക്കര - അടൂര്‍ പാതയില്‍ ലോറി കെ എസ് ആര് ടി സി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശി ശരണ്‍ (30) ആണ് മരിച്ചത്. കെ എസ് ആര് ടി സിയില്‍ യാത്ര ചെയ്ത എട്ടു പേര്‍ക്ക് നിസാര പരിക്കേറ്റു. താഴത്തുകുളക്കടയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കോട്ടത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസ്സഞ്ചര്‍ ബസില്‍ നിയന്ത്രണം തെറ്റി തെറ്റായ ദിശയില്‍ വന്ന പാഴ്സല്‍ ലോറി ഇടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന എട്ടോളം പേര്‍ക്ക് പരിക്കേറ്റു. ഇരു വാഹനങ്ങളും അമിത വേഗതയില്‍ അല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ശരണിനെ ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
മലപ്പുറത്ത് മറ്റൊരു ലോറിയും അപകടത്തില്‍പ്പെട്ടു. മുണ്ടുപറമ്പില്‍ നിയന്ത്രണം വിട്ട ലോറി കാറിനും സ്കൂട്ടറിനും മുകളിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ ഇവരെ നാട്ടുകാരും ഫയര്‍ഫോഴ്സും സമയോചിതമായി പുറത്തെത്തിക്കുകയായിരുന്നു. ആരുടേയും പരിക്ക് സാ. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഭാര സാധനങ്ങള്‍ കയറ്റിവന്ന ലോറി മുണ്ടുപറമ്പ് ബൈപ്പാസില്‍ വെച്ച് മറിയുകയായിരുന്നു. ഇരുപത് മിനിട്ടോളം ദേശീയ പാതയുടെ ഈ ഭാഗത്ത് ഗതാഗതക്കുരുക്കും ഉണ്ടായി.