ജലീലിനെ യുഡിഎഫ് ബഹിഷ്‌കരിക്കും, ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കും വരെ പ്രക്ഷോഭം
പി.ടി.എ റഹിമുമായും കാരാട്ട് റസാഖുമായും ബന്ധ്‌പ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള വിഷയങ്ങളും സഭയില്‍ ഉന്നയിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.
ബന്ധു നിയമന വിവാദത്തില്‍ ആരോപണ വിധേയനായ കെ.ടി ജലീല്‍ എം എല്‍ എയെ നിയമസഭക്കകത്തും പുറത്തും യു.ഡി.എഫ് ബഹിഷ്‌കരിക്കും. ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന്റേതാണ് തീരുമാനം. പി.ടി.എ റഹിമുമായും കാരാട്ട് റസാഖുമായും ബന്ധ്‌പ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള വിഷയങ്ങളും സഭയില്‍ ഉന്നയിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കും വരെ നിയമസഭക്കകത്തും പുറത്തും പ്രക്ഷോഭം നടത്താനും മുന്നണി തീരുമാനമെടുത്തു.