യുഡിഎഫ് എംഎല്‍എ സംഘം 3ന് ആന്തൂര്‍ സന്ദര്‍ശിക്കും

പ്രവാസി സംരംഭകന്‍ സാജന്‍ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വസ്തുതകള്‍ നേരിട്ട് വിലയിരുത്തും.

Update: 2019-06-27 14:51 GMT

തിരുവനന്തപുരം: പ്രവാസി സംരംഭകന്‍ സാജന്‍ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വസ്തുതകള്‍ നേരിട്ട് വിലയിരുത്തുന്നതിനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ  നേതൃത്വത്തിലുള്ള യുഡിഎഫ് എംഎല്‍എമാരുടെ സംഘം ജൂലൈ 3ന് ആന്തൂര്‍ സന്ദര്‍ശിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.  

സംഘത്തില്‍ പി ടി തോമസ്, കെ എം ഷാജി, മഞ്ഞളാംകുഴി അലി, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, അനൂപ് ജേക്കബ്ബ് എന്നീ എംഎല്‍എമാരുണ്ടാവും. 

Tags:    

Similar News