ആന്തൂരിലെ കൺവൻഷൻ സെന്റർ; പ്രതിപക്ഷം മന്ത്രിക്ക് നിവേദനം നൽകി
എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഈമാസം തന്നെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി നേതാക്കള്‍ പറഞ്ഞു.
തിരുവനന്തപുരം: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ നിര്‍മ്മിച്ച ആന്തൂര്‍ നഗരസഭയുടെ കീഴിലുള്ള കണ്‍വന്‍ഷന്‍ സെന്ററിന് ഉടമസ്ഥാവകാശവും കെട്ടിടനമ്പരും ഉടനടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് കക്ഷി നേതാക്കള്‍ തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീനെ കണ്ട് നിവേദനം നല്‍കി.
ഡോ.എം കെ മുനീര്‍, പി ജെ ജോസഫ്, അനൂപ് ജേക്കബ് എന്നിവർ സംബന്ധിച്ചു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഈമാസം തന്നെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി നേതാക്കള്‍ പറഞ്ഞു.