ഉലമാ സംയുക്ത സമിതിയുടെ രാജ്ഭവന്‍ മാര്‍ച്ചും രാപകല്‍ ധര്‍ണയും ഇന്ന്
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, യുപി സര്‍ക്കാരിന്റെ നരനായാട്ട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, യുപി സര്‍ക്കാറിന്റെ നരനായാട്ട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായി ഉലമാ സംയുക്ത സമിതി സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ചും രാപകല്‍ ധര്‍ണയും ഇന്ന് നടക്കും. രാവിലെ 10.30ന് പ്രസ്‌ക്ലബ്ബിനു മുന്നില്‍ നിന്നും ആരംഭിക്കുന്ന പണ്ഡിത മാര്‍ച്ച് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഫ്‌ളാഗ് ഓഫ് ചെയ്യും.
രാജ്ഭവനു മുന്നിലെ പ്രതിഷേധ സംഗമം കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും. റവ. ഫാ. പെരേര, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ടി അബ്ദുല്‍ റഹ്മാന്‍ ബാഖവി, അബ്ദുശുക്കൂര്‍ ഖാസിമി, വി എച്ച് അലിയാര്‍ മൗലവി, കാഞ്ഞാര്‍ അഹ്മദ് കബീര്‍ ബാഖവി, ഖാലിദ് മൂസാ നദ്‌വി, പാളയം ഇമാം വി പി ഷുഹൈബ് മൗലവി, സി പി മുഹമ്മദ് ബഷീര്‍, അബ്ദുല്‍ റഹ്മാന്‍ സഖാഫി, വിഴിഞ്ഞം സഈദ് മൗലവി, കെ കെ സുലൈമാന്‍ മൗലവി, കരമന അഷ്‌റഫ് മൗലവി സംസാരിക്കും.
തുടര്‍ന്ന് 3 മണിക്ക് ആരംഭിക്കുന്ന രാപകല്‍ ധര്‍ണയില്‍ കേരളത്തിലെ വിവിധ പണ്ഡിത സംഘടനകളുടെ പ്രതിനിധികളായ 1000 പേര്‍ സംബന്ധിക്കും. പി എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി, മാഹീന്‍ ഹസ്രത്ത്, ഇ എം സുലൈമാന്‍ മൗലവി ധര്‍ണയില്‍ പങ്കെടുക്കും. 7ന് രാവിലെ 11.30ന് ധര്‍ണ സമാപിക്കും.