വയനാട്ടില്‍ കൊവിഡ് ചികില്‍സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു
തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കാരക്കാമല സ്വദേശി എറമ്പയില്‍ മൊയ്തു (59) ആണ് മരിച്ചത്.
കല്‍പ്പറ്റ: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കൊവിഡ് ചികില്‍സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കാരക്കാമല സ്വദേശി എറമ്പയില്‍ മൊയ്തു (59) ആണ് മരിച്ചത്.
കിഡ്‌നി, കരള്‍ സംബന്ധമായ അസുഖത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയ്ക്ക് പോയപ്പോഴാണ് കൊവിഡ് ബാധിച്ചത്. മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.