ഒമാനില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു

Update: 2021-08-10 08:37 GMT

മസ്‌കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു. കുളത്തൂപ്പുഴ നെല്ലിമൂട് സ്വദേശിനി റീന സലാഹുദ്ദീന്‍ (39) ആണ് മസ്‌കത്തില്‍ മരിച്ചത്. ഭര്‍ത്താവ് സലാഹുദ്ദീന്‍ അല്‍ഖൂദില്‍ റസ്‌റ്റോറന്റ് ജീവനക്കാരനാണ്.

കൊവിഡ് ബാധിച്ച് ഒരുമാസത്തോളമായി റോയല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എട്ടാം തരം വിദ്യാര്‍ഥിനി ഖദീജ, അഞ്ചാം തരം വിദ്യാര്‍ഥി അദ്‌നാന്‍ എന്നിവര്‍ മക്കളാണ്. അല്‍ ഖൂദില്‍ ഹാദിയ പഠിതാവായിരുന്നു റീന സലാഹുദ്ദീന്‍. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം ഒമാനില്‍ ഖബറടക്കും.

Tags:    

Similar News