ജിദ്ദ: ഈ മാസം നാട്ടിലേക്ക് മടങ്ങാനിരിക്കെ കൊല്ലം സ്വദേശി സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ചു. കൊല്ലം അയത്തില്‍ ജങ്ഷന്‍ സ്വദേശി കളിയിലില്‍ വീട്ടില്‍ സലാഹുദ്ദീന്‍(58)ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. സലാഹുദ്ദീന്‍ കൊവിഡും ന്യൂമോണിയയും മൂലം രണ്ടാഴ്ചയോളമായി ജിദ്ദ മഹ്ജറിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുകയായിരുന്നു. കൊവിഡ് നെഗറ്റീവായെങ്കിലും ശനിയാഴ്ച പുലര്‍ച്ചെയോടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. മഹ്ജറില്‍ ഷംസാന്‍ സോഫാബ് കമ്പനിയിലെ ജീവനക്കാരനാണ്. 27 വര്‍ഷക്കാലമായി പ്രവാസിയായിരുന്നു. പിതാവ്: പരേതനായ അബ്ദുല്‍ കലാം ഹാജി, മാതാവ്: നബീസ ബീവി, ഭാര്യ: ഷമ സലാഹുദ്ദീന്‍, മക്കള്‍: മുഹമ്മദ് ഫര്‍ഹാന്‍, ഫാത്തിമ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം റുവൈസ് മഖ്ബറയില്‍ ഖബറടക്കി.
Kollam resident died in Jeddah