സോഷ്യല്‍ ഫോറം ഇടപെടല്‍; കൊവിഡ് ഭയന്ന് തൂങ്ങിമരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഹഫര്‍ അല്‍ ബാത്തിനില്‍ മറവ് ചെയ്തു

Update: 2020-08-09 13:48 GMT

ഹഫര്‍ അല്‍ ബാത്തിന്‍(സൗദി അറേബ്യ): കൊവിഡ് ഭയന്ന് ആത്മഹത്യ ചെയ്ത കൊല്ലം തേവലക്കര സ്വദേശി ഗോപാല കൃഷ്ണന്‍(55) മൃതദേഹം ഹഫര്‍ അല്‍ ബാത്തിനില്‍ മറവ്‌ചെയ്തു. കഴിഞ്ഞ ജൂലൈ 24നാണ് ഇദ്ദേഹം താമസ്ഥലത്ത് തൂങ്ങി മരിച്ചത്. പനിബാധിച്ചത് മൂലം മാനസിക വിഷമത്തിലായിരുന്ന ഇദ്ദേഹം സുഹൃത്തിനെ പ്രഭാത ഭക്ഷണം വാങ്ങാന്‍ അയക്കുകയും സുഹ്യത്ത് തിരികെ വന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹം കിങ് ഖാലിദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ഇദ്ദേഹം കുടിവെള്ളവിതരണം നടത്തുന്ന വാഹനം ഓടിച്ചുവരികയായിരുന്നു. ഭാര്യ: സീമ. മക്കള്‍: ആദിത്യന്‍, അര്‍ച്ചന.

    ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് വെല്‍ഫയര്‍ കോ-ഓഡിനേറ്റര്‍ മുഹിനുദ്ദീന്‍ മലപ്പുറത്തിന്റെ നേത്യത്വത്തില്‍ ഹഫര്‍ അല്‍ ബാത്തിന്‍ വോളന്റിയര്‍മാരായ ഷിനുഖാന്‍ പന്തളം, നൗഷാദ് കൊല്ലം തുടങ്ങിയവര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അബുമൂസാ സ്മശാനത്തില്‍ മറവ് ചെയ്തു. ഗോപാലകൃഷ്ണന്റെ സഹോദരന്‍ ബേബി, സ്‌പോണ്‍സര്‍, സുഹൃത്തുകളായ ദിനേഷ് കുമാര്‍, സിജോ ജോയി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Indian Social forum; Body of a Kollam resident who was hanged by Covid was buried in Hafar Al Batin




Tags:    

Similar News