ന്യൂഡല്‍ഹി: നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും എല്ലാ സഹായങ്ങളും നല്‍കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ അറിയിച്ചു. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ പരത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തിലേക്ക് എയിംസില്‍ നിന്നുള്ള സംഘത്തെ അയച്ചിട്ടുണ്ട്. നിപ ചികില്‍സയ്ക്കുള്ള മരുന്ന് കേരളത്തിലെത്തിക്കും. കേന്ദ്രത്തിലും കണ്‍ട്രോള്‍ റൂം തുറക്കും. ഇതുവഴി രോഗം പ്രതിരോധിക്കാന്‍ ശാസ്ത്രീയമായ എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് ഹര്‍ഷ്‌വര്‍ധന്‍ വ്യക്തമാക്കി.