ശിവരഞ്ജിത്തിനെ തെളിവെടുപ്പിന് കോളജിലെത്തിച്ചു; ഒന്‍പത് വിദ്യാര്‍ഥികള്‍ക്ക് കൂടി സസ്പെന്‍ഷന്‍
നാളെ ഉച്ചയ്ക്ക് രണ്ടു മണിക്കകം പ്രതിയെ തിരികെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ടതിനാല്‍ ശിവരഞ്ജിത്തിന്റെ വീട്ടിലും ഇന്ന് പരിശോധനയുണ്ടാകും.
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥി അഖില്‍ ചന്ദ്രനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി എസ്എഫ്ഐ മുന്‍ യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനെ കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സര്‍വ്വകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ച കേസിലും ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ കൈവശം വെച്ച കേസിലും ചോദ്യം ചെയ്യലിനായി ഇന്നലെ ഇയാളെ മൂന്ന് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
ഈ കേസിലെ തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് ശിവരഞ്ജിത്തിനെ ഇന്ന് കോളജിലെത്തിച്ചത്. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്കകം പ്രതിയെ തിരികെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ടതിനാല്‍ ശിവരഞ്ജിത്തിന്റെ വീട്ടിലും ഇന്ന് പരിശോധനയുണ്ടാകും.
അതേസമയം, യൂനിവേഴ്സിറ്റി കോളജിലെ സംഘര്‍ഷ സംഭവങ്ങളില്‍ പ്രതികളായ ഒന്‍പത് വിദ്യാര്‍ഥികള്‍ക്ക് കൂടി സസ്പെന്‍ഡ് ചെയ്തു. ഇതോടെ സസ്പെന്‍ഷനിലായവരുടെ എണ്ണം പതിനഞ്ചായി.