കെ എസ് യു പ്രവര്‍ത്തകന് മര്‍ദ്ദനം; എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

എസ്എഫ്ഐ നേതാവ് മഹേഷ് കെ എസ് യു പ്രവര്‍ത്തകനെ ഹോസ്റ്റൽ മുറിയിലെത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Update: 2019-11-29 05:44 GMT

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ മര്‍ദ്ദനമേറ്റ കെഎസ് യു പ്രവര്‍ത്തകനെ എസ്എഫ്ഐ നേതാവ് നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

എസ്എഫ്ഐ നേതാവ് മഹേഷ് കെ എസ് യു പ്രവര്‍ത്തകനെ ഹോസ്റ്റൽ മുറിയിലെത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നത്. ബുധനാഴ്ച യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ വച്ച് കെ എസ് യു പ്രവര്‍ത്തകന്‍ നിതിന്‍ രാജിന് മഹേഷിന്റെ മര്‍ദ്ദനമേറ്റിരുന്നു. ഇതിന് മുമ്പാണ് ഭീഷണിപ്പെടുത്തിയത്. പരിക്കേറ്റ നിതിന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags:    

Similar News