യൂനിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്: രണ്ട് പ്രതികള്‍കൂടി കീഴടങ്ങി
11ാം പ്രതി രഞ്ജിത്ത്, 13ാം പ്രതി നിധിന്‍ എന്നിവരാണ് കീഴടക്കിയത്. കന്റോണ്‍മെന്റ് പോലിസ് സ്‌റ്റേഷനിലാണ് പ്രതികള്‍ കീഴടങ്ങിയത്. 19 പ്രതികളുള്ള കേസില്‍ ഇനി നാലുപേരുകൂടി പിടിയിലാവാനുണ്ട്.
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍കൂടി കീഴടങ്ങി. 11ാം പ്രതി രഞ്ജിത്ത്, 13ാം പ്രതി നിധിന്‍ എന്നിവരാണ് കീഴടക്കിയത്. കന്റോണ്‍മെന്റ് പോലിസ് സ്‌റ്റേഷനിലാണ് പ്രതികള്‍ കീഴടങ്ങിയത്. 19 പ്രതികളുള്ള കേസില്‍ ഇനി നാലുപേരുകൂടി പിടിയിലാവാനുണ്ട്. യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഖില്‍ ചന്ദ്രനെന്ന വിദ്യാര്‍ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.
അഖിലിനെ കുത്തിയ എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്താണ് കേസിലെ ഒന്നാംപ്രതി. യൂനിറ്റ് സെക്രട്ടറി നസീമില്‍നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് സാക്ഷികളായ വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയത്. വധശ്രമക്കേസില്‍ പ്രതികളായ എസ്എഫ്‌ഐക്കാര്‍ പിഎസ്‌സി പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പുകേസിലും പങ്കാളികളാണെന്ന് കണ്ടെത്തിയിരുന്നു.