വൈഗയുടെ കൊലപാതകം: പ്രതി സനുമോഹനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് മഹാരാഷ്ട്ര പോലിസുമായി ചേര്‍ന്ന് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലിസ്
2017 ലാണ് സനുമോഹനെതിരെ മഹാരാഷ്ട്രയില്‍ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്.പിന്നീട് ഇയാള്‍ ഒളിവില്‍ പോയിരുന്നതിനാല്‍ അന്വേഷണം പൂര്‍ത്തീകരിച്ചിരുന്നില്ലെന്ന് കൊച്ചി സിറ്റി പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോഗ്രെ.മകള്‍ വൈഗയ കൊലപ്പെടുത്തിയ ശേഷം സനുമോഹന്‍ സഞ്ചരിച്ച വഴികളിലൂടെയും ഒളിവില്‍ കഴഞ്ഞ ഇതരസംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലും സനുമോഹനെയുമായി അന്വേഷണം സംഘം തെളിവെടുപ്പ് തുടരുന്നു.
കൊച്ചി:പതിമൂന്നുകാരി വൈഗയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പിതാവ് സനുമോഹനെയുമായുള്ള തെളിവെടുപ്പു തുടരുന്നതായി കൊച്ചി സിറ്റി പോലിസ്.മഹാരാഷ്ട്രിയിലെ സാമ്പത്തിക തട്ടിപ്പു കേസിന്റെ അന്വേഷണം മഹാരാഷ്ട്ര പോലിസുമായി ചേര്‍ന്ന് അന്വേഷിക്കുമെന്നും കൊച്ചി സിറ്റി പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോഗ്രെ പറഞ്ഞു.2017 ലാണ് സനുമോഹനെതിരെ മഹാരാഷ്ട്രയില്‍ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്.പിന്നീട് ഇയാള്‍ ഒളിവില്‍ പോയിരുന്നതിനാല്‍ അന്വേഷണം പൂര്‍ത്തീകരിച്ചിരുന്നില്ല. മഹാരാഷ്ട്ര പോലിസുമായി ചേര്‍ന്ന് പ്രതി സനുമോഹന്റെ സാമ്പത്തിക തട്ടിപ്പുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
മകള്‍ വൈഗയ കൊലപ്പെടുത്തിയ ശേഷം സനുമോഹന്‍ സഞ്ചരിച്ച വഴികളിലൂടെയും ഒളിവില്‍ കഴഞ്ഞ ഇതരസംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലുമാണ് സനുമോഹനെയുമായി അന്വേഷണം സംഘം തെളിവെടുപ്പ് നടത്തുന്നത്.സനുമോഹന്‍ ഒളിവില്‍ കഴിഞ്ഞ കോയമ്പത്തൂര്‍,സേലം,ബംഗളുരു,ഗോവ,മുംബൈ,കര്‍വാര്‍,മുരടേശ്വര്‍ എന്നിവടങ്ങളില്‍ സനുമോഹനെ എത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തി.ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഹോട്ടലുകളിലെ ജീവനക്കാര്‍ സനുമോഹനെ തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു.കോയമ്പത്തൂരില്‍ ഇയാള്‍ വില്‍പ്പന നടത്തിയ സ്വര്‍ണ്ണാഭരണങ്ങളും പോലിസ് കണ്ടെടുത്തു.
വൈഗയുടെ കൊലപാതകത്തിനു ശേഷം ഒളിവളില്‍ പോയ സനുമോഹനെ 28 ദിവസത്തിനു ശേഷം വടക്കന്‍ കര്‍ണ്ണാടകയിലെ കാര്‍വാര്‍ ടാഗോര്‍ ബീച്ചില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പിടികൂടിയത്. സ്വകാര്യ ബസ്സില്‍ കൊല്ലൂരില്‍ നിന്ന് ഉഡുപ്പി വഴി കാര്‍വാറിലേയ്ക്ക് കടക്കുന്നതിനിടെയാണ് കര്‍ണ്ണാടക പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സനുമോഹനെ കൊച്ചി സിറ്റി പോലിസിനു കൈമാറുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് മകളെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും എന്നാല്‍ ഭയം കാരണം കഴിഞ്ഞില്ലെന്നുമാണ് സനുമോഹന്‍ പോലിസിനോട് പറഞ്ഞത്.സ്വന്തം ശരീരത്തോട് ചേര്‍ത്ത് വൈഗയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം വൈഗയെ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ കിടത്തിയ ശേഷം മുട്ടാര്‍ പുഴയില്‍ താഴ്ത്തി. ഇതിനു ശേഷം പുഴയില്‍ ചാടി ആത്മഹത്യചെയ്യാനായിരുന്നു പദ്ധതിയെങ്കിലും ഭയം കാരണം കഴിഞ്ഞില്ലെന്നും തുടര്‍ന്ന് അവിടെ നിന്നും പോകുകയുമായിരുന്നുവെന്ന് സനുമോഹന്‍ പോലിസിനോട് പറഞ്ഞത്.