വാളയാര്‍ കേസ്: ഇരയാക്കപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ മൂന്നു ഹരജികള്‍ കൂടി സമര്‍പ്പിച്ചു

ഒമ്പതു വയസുകാരിയുടെ ദുരൂഹ മരണത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി വലിയ മധുവെന്ന മധു, 13 വയസുകാരിയുടെ ദുരൂഹ മരണക്കേസിലെ പ്രതികളായ മധുവെന്ന കുട്ടി മധു, ഷിബു എന്നിവരെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടതിനെതിരെയാണ് പുതിയ അപ്പീല്‍ ഹരജികള്‍ നല്‍കിയത്. ചൊവ്വാഴ്ച രണ്ട് ഹരജികള്‍ അമ്മ നല്‍കിയിരുന്നു. ഇനി ഒരു കേസില്‍ കൂടി അപ്പീല്‍ നല്‍കാനുണ്ട്.രണ്ട് കുട്ടികളുടേയും മരണം സംബന്ധിച്ച കേസുകള്‍ വ്യത്യസ്തമായി വിധി പറഞ്ഞതിനാലാണ് അപ്പീലുകളും പലതായി സമര്‍പ്പിച്ചത്

Update: 2019-11-14 15:47 GMT

കൊച്ചി:വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാരായ രണ്ട് ദലിത് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ പെണ്‍കുട്ടികളുടെ അമ്മ മൂന്ന് ഹരജികള്‍ കൂടി ഹൈക്കോടതിയില്‍ നല്‍കി. ഒമ്പതു വയസുകാരിയുടെ ദുരൂഹ മരണത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി വലിയ മധുവെന്ന മധു, 13 വയസുകാരിയുടെ ദുരൂഹ മരണക്കേസിലെ പ്രതികളായ മധുവെന്ന കുട്ടി മധു, ഷിബു എന്നിവരെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടതിനെതിരെയാണ് പുതിയ അപ്പീല്‍ ഹരജികള്‍ നല്‍കിയത്. ഒമ്പതു വയസുകാരിയുടെ ദുരൂഹ മരണ കേസിലെ പ്രതിയായ പ്രദീപ് കുമാര്‍, 13 വയസുകാരിയുടെ കേസിലെ പ്രതിയായ വലിയ മധു എന്നിവരെ വെറുതെ വിട്ടതിനെതിരെ ചൊവ്വാഴ്ച രണ്ട് ഹരജികള്‍ അമ്മ നല്‍കിയിരുന്നു. ഇനി ഒരു കേസില്‍ കൂടി അപ്പീല്‍ നല്‍കാനുണ്ട്.രണ്ട് കുട്ടികളുടേയും മരണം സംബന്ധിച്ച കേസുകള്‍ വ്യത്യസ്തമായി വിധി പറഞ്ഞതിനാലാണ് അപ്പീലുകളും പലതായി സമര്‍പ്പിച്ചത്. 

Tags:    

Similar News