വാളയാര്‍ വിധിയില്‍ പ്രതിഷേധിച്ച് പോസ്റ്റര്‍; മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
ചേര്‍ത്തുപിടിക്കേണ്ടവര്‍ കയറിപ്പിടിക്കുമ്പോള്‍, നേര് കാട്ടേണ്ടവര്‍ നെറികേട് കാട്ടുമ്പോള്‍, വഴിയൊരുക്കേണ്ടവര്‍ പെരുവഴിയിലാക്കുമ്പോള്‍ മകളെ നിനക്ക് നീ മാത്രം എന്നെഴുതിയ പോസ്റ്ററാണ് കുട്ടികള്‍ ക്ലാസ് മുറിയില്‍ ഒട്ടിച്ചത്.
തിരുവനന്തപുരം: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് ക്ലാസ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനു മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം വിളവൂര്‍ക്കല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വാളയാര്‍ സംഭവത്തില്‍ സ്‌കൂളില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുമ്പ് പരിപാടികള്‍ നടത്തിയിട്ടുണ്ട്. അതുപോലെയാണ് ഇപ്പോള്‍ ക്ലാസ് മുറിയില്‍ പോസ്റ്റര്‍ പതിപ്പിച്ചതെന്ന് സസ്‌പെന്‍ഷനിരയായ കുട്ടികള്‍ പറഞ്ഞു.
ഒരാഴ്ചത്തേക്കായിരുന്ന സസ്‌പെന്‍ഷന്‍ പിന്നീട് രക്ഷിതാക്കളുടെ എതിര്‍പ്പിനെ ത്തതുടര്‍ന്ന് മൂന്നുദിവസമായി കുറയ്ക്കുകയായിരുന്നു. ചേര്‍ത്തുപിടിക്കേണ്ടവര്‍ കയറിപ്പിടിക്കുമ്പോള്‍, നേര് കാട്ടേണ്ടവര്‍ നെറികേട് കാട്ടുമ്പോള്‍, വഴിയൊരുക്കേണ്ടവര്‍ പെരുവഴിയിലാക്കുമ്പോള്‍ മകളെ നിനക്ക് നീ മാത്രം എന്നെഴുതിയ പോസ്റ്ററാണ് കുട്ടികള്‍ ക്ലാസ് മുറിയില്‍ ഒട്ടിച്ചത്. എന്നാല്‍, ക്ലാസ് ടീച്ചറുടെ അനുമതിയില്ലാതെ പോസ്റ്റര്‍ പതിപ്പിച്ചതിന്റെ പേരിലാണ് അച്ചടക്കനടപടിയെന്നാണ് സ്‌കൂള്‍ പ്രിസിപ്പാളിന്റെ പ്രതികരണം.