വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണം: അന്വേഷണ പുരോഗതി അറിയിക്കാന്‍ സിബി ഐക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

കേസില്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ എത്ര സമയം ആവശ്യമാണെന്ന കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു

Update: 2021-12-13 14:45 GMT
വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണം: അന്വേഷണ പുരോഗതി അറിയിക്കാന്‍ സിബി ഐക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

കൊച്ചി: വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്നു ഹൈക്കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കി. കേസില്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ എത്ര സമയം ആവശ്യമാണെന്ന കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇരകളുടെ മരണവുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവവും വിശദീകരിക്കണമെന്നും കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കി.

രണ്ടു കുട്ടികളുടെയും മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന വിവരം പരിശോധിക്കണമെന്നു കോടതി വ്യക്തമാക്കി. കേസിലെ പ്രതിയായ വലിയ മധു നല്‍കിയ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. കേസ് വീണ്ടും അടുത്ത 21 നു പരിഗണിക്കാനായി മാറ്റി. കേസിന്റെ അന്വേഷണം നീണ്ടുപോകുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News