വാളയാര്‍: മരിച്ച പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധ സംഗമം
ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറം തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ തുടരുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് തോപ്പുംപടിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.സി എസ് ജോസഫ് അധ്യക്ഷത വഹിച്ച യോഗം പള്ളുരുത്തി സുബൈര്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി: വാളയാറില്‍ ദുരൂഹ സാഹചരത്തില്‍ മരിച്ച ദലിത് പെണ്‍കുട്ടികള്‍ക്ക്് നീതി ലഭിക്കണമെന്നആവശ്യവുമായി ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറം തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ തുടരുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തോപ്പുംപടിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.സി എസ് ജോസഫ് അധ്യക്ഷത വഹിച്ച യോഗം പള്ളുരുത്തി സുബൈര്‍ ഉദ്ഘാടനം ചെയ്തു.ഹൈക്കോടതിയുടെ മേല്‍ നോട്ടത്തില്‍ കേസ് പുനരന്വേഷിക്കുക, കേസ് അന്വേഷണം അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കെതിരെ ശക്തമായ നടപടിയെടുക്കുക, യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനിന്ന മുഴുവന്‍ പേരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങളാണ് സമര സമിതി ഉന്നയിക്കുന്നത്. യോഗത്തില്‍ സി ജെ വര്‍ഗീസ്, അനു സെബാസ്റ്റ്യന്‍, ഷമീര്‍ വളവത്ത്, കൊച്ചിന്‍ ബാബു, ടി എ ഷാജി, യാസ്മിന്‍ കരിം സംസാരിച്ചു. അലക്‌സാണ്ടര്‍ ഷാജു, കബീര്‍ ഷാ പ്രതിഷേധ ജാഥയ്ക്ക് നേതൃത്വം നല്‍കി.