വ​ഞ്ചി​യൂ​ർ സ​ബ് ട്ര​ഷ​റി ത​ട്ടി​പ്പ്: മുഖ്യപ്രതി ബിജുലാലിൻ്റെ ജാമ്യാപേക്ഷ തള്ളി

പ്ര​തി​ക്ക് ജാ​മ്യം ന​ൽ​കി​യാ​ൽ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോടതി ന​ട​പ​ടി.

Update: 2020-08-19 09:45 GMT

തിരുവനന്തപുരം: വ​ഞ്ചി​യൂ​ർ സ​ബ് ട്ര​ഷ​റി ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി ബി​ജു​ലാ​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ ത​ള്ളി. പ്ര​തി​ക്ക് ജാ​മ്യം ന​ൽ​കി​യാ​ൽ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോടതി ന​ട​പ​ടി.

ട്ര​ഷ​റി​യി​ൽ നി​ന്ന് ര​ണ്ട് കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് ബി​ജു​ലാ​ലി​നെ​തി​രേ​യു​ള്ള ക്രൈം​ബ്രാ​ഞ്ച് കേ​സ്. സം​ശ​യ​ത്തി​ന്‍റെ​യും തെ​റ്റി​ദ്ധാ​ര​ണ​യു​ടെ​യും പേ​രി​ലാ​ണ് താ​ൻ ഇ​പ്പോ​ൾ ക്രൂ​ശി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും കേ​സി​ൽ നി​ര​പ​രാ​ധി​യാ​ണെ​ന്നു​മാ​ണ് ബി​ജു​ലാ​ൽ ജാ​മ്യ​ഹ​ര​ജി​യി​ൽ വി​ശ​ദ​മാ​ക്കി​യ​ത്. 

Tags:    

Similar News