ബാലഭാസ്‌ക്കറിന്റെ മരണം: കാര്‍ ഓടിച്ചിരുന്നത് ആരെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
സാക്ഷിമൊഴികളില്‍ വൈരുധ്യമുണ്ടന്നും ശാസ്ത്രീയ പരിശോധനയിലൂടെയെ ഇക്കാര്യം വ്യക്തമാവു എന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കി .അന്വേഷണം പുരോഗമിക്കുകയാണ്. ഡ്രൈവര്‍ സീറ്റില്‍ നിന്നടക്കം രക്തംപുരണ്ട മുടിയുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടന്നും സാമ്പിളുകളുടെ റിപോര്‍ട്ട് ലഭിക്കാനുണ്ടന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍,കാര്‍ ആരാണ് ഓടിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലന്ന് ക്രൈംബ്രാഞ്ച് .സാക്ഷിമൊഴികളില്‍ വൈരുധ്യമുണ്ടന്നും ശാസ്ത്രീയ പരിശോധനയിലൂടെയെ ഇക്കാര്യം വ്യക്തമാവു എന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കി .അന്വേഷണം പുരോഗമിക്കുകയാണ്. ഡ്രൈവര്‍ സീറ്റില്‍ നിന്നടക്കം രക്തംപുരണ്ട മുടിയുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടന്നും സാമ്പിളുകളുടെ റിപോര്‍ട്ട് ലഭിക്കാനുണ്ടന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു.
അപകട മരണം സംബന്ധിച്ച അന്വേഷണ റിപോര്‍ട് കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി റിപോര്‍ട് ആവശ്യപ്പെട്ടത് . ബാലഭാസ്‌ക്കറിന്റെ സുഹൃത്തും സംഗീത പരിപാടികളില്‍ സഹായിയുമായിരുന്ന വിഷ്ണു സോമസുന്ദരം സ്വര്‍ണക്കടത്തു കേസില്‍ പ്രതിയാണ്. വിഷ്ണുവിന്റേതടക്കം അഞ്ചു പേരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ജാമ്യാപേക്ഷകള്‍ കോടതി ഇന്നു പരിഗണിക്കും