വി കെ സനോജ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി
സംസ്ഥാന കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കവെയാണ് സനോജിനെ പുതിയ ചുമതല തേടിയെത്തുന്നത്.
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി വി. കെ. സനോജിനെ തിരഞ്ഞെടുത്തു. എ എ റഹീം ദേശീയ അധ്യക്ഷനായി ചുമതലയേറ്റ സാഹചര്യത്തിലാണ് സനോജിനെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ എസ്. സതീഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കമ്മിറ്റിയാണ് സനോജിനെ തിരഞ്ഞെടുത്തത്.
സംസ്ഥാന കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കവെയാണ് സനോജിനെ പുതിയ ചുമതല തേടിയെത്തുന്നത്. ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റി അംഗം കൂടിയാണ് സനോജ്. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയാണ്.
ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം മറികടന്ന് വി കെ സനോജിനെ സംസ്ഥാന സെക്രട്ടറിയാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ തീരുമാനിച്ചിരുന്നു.