അന്താരാഷ്ട്ര യുഎന്‍ കോണ്‍ഫറന്‍സില്‍ പ്രബന്ധമവതരിപ്പിക്കാന്‍ വാഫി വിദ്യാര്‍ഥിയും

ളവന്നൂര്‍ ബാഫഖി വാഫി കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ ഇദ്രീസ് അബ്ദുല്‍ ജലീലാണ് കോണ്‍ഫറന്‍സില്‍ പ്രബന്ധമവതരിപ്പിക്കുക.

Update: 2019-01-11 12:32 GMT

പുത്തനത്താണി: മലേഷ്യയിലെ കോലാലംപൂരില്‍ ഈമാസം 11 മുതല്‍ 14 വരെ യുഎന്‍ ഐക്യരാഷ്ട്രസഭക്ക് കീഴില്‍ നടത്തപ്പെടുന്ന ഗ്ലോബല്‍ ഗോള്‍ഡ് മീറ്റില്‍ പ്രബന്ധമവതരിപ്പിക്കാന്‍ വാഫി വിദ്യാര്‍ഥിക്ക് അവസരം ലഭിച്ചു. വളവന്നൂര്‍ ബാഫഖി വാഫി കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ ഇദ്രീസ് അബ്ദുല്‍ ജലീലാണ് കോണ്‍ഫറന്‍സില്‍ പ്രബന്ധമവതരിപ്പിക്കുക. വിവിധ രാഷ്ട്രങ്ങളിലെ വിദഗ്ധരും ഗവേഷകരും പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ ഒമാന്‍ രാജ്യത്തെ പ്രതിനിധീകരിച്ച് 'ഇംപ്രൂവിങ് സസ്‌റ്റൈനബ്ള്‍ ലൈവ്ഹുഡ് ജോബ് ഓപ്പറ്റൂണിറ്റീസ്' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കാനാണ് അവസരം ലഭിച്ചിരിക്കുന്നത്. ജലീല്‍ സഫിയ ദമ്പതികളുടെ മകനായ ഇദ്രീസ് കോഴിക്കോട് കടമേരി സ്വദേശിയാണ്.

Tags:    

Similar News