അര്‍ധരാത്രി കിടപ്പുമുറിയില്‍ ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

Update: 2021-05-29 12:59 GMT

മലപ്പുറം: കിടപ്പുമുറിയില്‍ അര്‍ധരാത്രി ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. പെരുവള്ളൂര്‍ കൂമണ്ണ പറച്ചിനപ്പുറയ പരേതനായ എടപ്പരുത്തി രാമന്‍കുട്ടിയുടെ മകള്‍ സിന്ധു (40), മകന്‍ അഭിരാം (6) എന്നിവരെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

സംഭവത്തില്‍ ഭര്‍ത്താവ് കൂട്ടുമൂച്ചി സ്വദേശി പാറോല്‍ പ്രിയേഷിനെ (45) തേഞ്ഞിപ്പലം പോലിസ് അറസ്റ്റുചെയ്തു. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന തേഞ്ഞിപ്പലം മാതാപ്പുഴ കൊളത്തോട് വാടകവീട്ടില്‍ ഇന്നലെ രാത്രി 12ന് ശേഷമാണ് സംഭവം.

മുറിയില്‍വച്ച് സിന്ധുവിനെ ദേഹമാസകലം വെട്ടുകയായിരുന്നു. മകന്‍ അഭിരാമിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ അഭിരാമാണ് പുറത്തിറങ്ങി അയല്‍വാസികളോട് വിവരം പറഞ്ഞത്. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സിന്ധു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. അറസ്റ്റിലായ ഭര്‍ത്താവിനെ റിമാന്റ് ചെയ്തു.

Tags:    

Similar News