കോഴിക്കോട് വോട്ടുചെയ്യാനെത്തിയവരെ കാട്ടുപന്നി ആക്രമിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

Update: 2021-04-06 10:48 GMT

കോഴിക്കോട്: കൊടിയത്തൂരില്‍ വോട്ടുചെയ്യാനെത്തിയവരെ ആക്രമിച്ച് കാട്ടുപന്നി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിരുവമ്പാടി മണ്ഡലത്തില്‍ കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്തെ 156ാം ബൂത്തിലാണ് സംഭവം.

പരിക്കേറ്റവരെ അരീക്കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടുമുക്കം കരിക്കാട് റൂട്ടില്‍ കുഞ്ഞി മാണി തോട്ടത്തില്‍, ഷിനോജ് തോട്ടത്തില്‍ എന്നിവരെയാണ് കാട്ടുപന്നി ആക്രമിച്ചത്.

Tags:    

Similar News