ബാങ്കിന്റെ ചില്ലുവാതില്‍ തകര്‍ന്ന് വീട്ടമ്മ മരിച്ച സംഭവം: പോലിസ് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവിയും പെരുമ്പാവൂര്‍ നഗരസഭാ സെക്രട്ടറിയും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

Update: 2020-06-16 06:29 GMT

കൊച്ചി: ബാങ്കിന്റെ ചില്ലുവാതില്‍ തകര്‍ന്ന് ശരീരത്തില്‍ തുളച്ചുകയറി വീട്ടമ്മ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവിയും പെരുമ്പാവൂര്‍ നഗരസഭാ സെക്രട്ടറിയും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

ബാങ്കില്‍ സ്ഥാപിച്ചിരുന്നത് ഗുണനിലവാരം കുറഞ്ഞ നേര്‍ത്ത ഗ്ലാസായതിനാലാണ് തുറക്കാന്‍ ശ്രമിച്ചപ്പോള്‍തന്നെ പൊട്ടിത്തകര്‍ന്നതെന്ന് പരാതിയുള്ള പശ്ചാത്തലത്തിലാണ് കമ്മീഷന്‍ നടപടികളിലേക്ക് പ്രവേശിച്ചത്. ബാങ്ക് ഓഫ് ബറോഡ പെരുമ്പാവൂര്‍ ശാഖയില്‍ തിങ്കളാഴ്ചയാണ് ദാരുണസംഭവമുണ്ടായത്. ചേരാനല്ലൂര്‍ സ്വദേശി ബീന (45) യാണ് മരിച്ചത്. ഉച്ചയോടെ ബാങ്കിലെത്തിയ ബീന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തേക്കിറങ്ങിയെങ്കിലും താക്കോലെടുക്കാന്‍ മറന്നിരുന്നു.

തിരികെക്കയറി താക്കോലെടുത്തശേഷം വേഗത്തില്‍ പുറത്തേക്കുകടക്കുന്നതിനിടെ ശക്തിയായി ചില്ലുവാതിലില്‍ ഇടിച്ചു. വയറില്‍ ഉള്‍പ്പെടെ ദേഹമാകെ ചില്ല് തുളച്ചുകയറിയിരുന്നു. ഇടിയുടെ ആഘാതത്തില്‍ വീണ ബീന കൈകുത്തി എഴുന്നേറ്റുനിന്നപ്പോഴേക്കും ബാങ്കിലുണ്ടായിരുന്നവര്‍ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

Tags:    

Similar News