ഉത്ര കൊലക്കേസ്: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
ഭർത്താവ് സൂരജിനെയും വീട്ടുകാരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി.
കൊല്ലം: അഞ്ചൽ ഏറം വെള്ളിശേരിയിൽ ഉത്ര കിടപ്പുമുറിയിൽ മൂർഖൻ പാമ്പിൻ്റെ കടിയേറ്റു മരിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഭർത്താവ് സൂരജിനെയും വീട്ടുകാരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. അതേസമയം, ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്ന് പോലിസ് അറിയിച്ചു. മുമ്പും ഉത്രയെ വധിക്കാൻ ശ്രമം നടന്നിരുന്നു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും പോലിസ് പറഞ്ഞു.
മേയ് ഏഴിനാണ് ഉത്രയെ കുടുംബവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇടതുകയ്യിൽ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്. മൂർഖനെ കൊണ്ട് കടിപ്പിച്ചാണ് ഉത്രയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ മാർച്ച് രണ്ടിന് അടൂർ, പറക്കോട്ട് ഭർത്താവിന്റെ വീട്ടിൽവെച്ചും ഉത്രയെ പാമ്പുകടിച്ചിരുന്നു.