സമീർ കല്ലറയുടെ മരണത്തിൽ വനിതാ കമ്മീഷൻ പോലിസ് മേധാവിയോട് റിപോർട്ട് തേടി

കല്ലറ സ്വദേശിയായ സമീർ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കിടെ കിംസ് ആശുപത്രിയിൽ മരിച്ച സംഭവത്തിലാണ് റിപ്പോർട്ട് തേടിയത്.

Update: 2020-06-17 09:45 GMT

തിരുവനന്തപുരം: കല്ലറ സ്വദേശിയായ സമീർ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കിടെ കിംസ് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ കേരള വനിതാ കമ്മീഷൻ പോലിസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സമീറിന്റെ ഭാര്യ വനിതാ കമ്മീഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം ഡോ. ഷാഹിദ കമാൽ ആണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിന് നേരത്തേ രണ്ട് തവണ സമീർ ഇതേ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്. വൃക്കയിൽ കല്ലുകൾ വീണ്ടും കാണപ്പെട്ടതിനാൽ മൂന്നാമതും ശസ്ത്രക്രിയ നടത്തുകയായിരുന്നു. എന്നാൽ മൂന്നാമത്തെ ശസ്ത്രക്രിയക്കിടെ സമീർ മരിച്ചു എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ പരാതി നൽകിയിട്ടും കഴക്കൂട്ടം അസിസ്റ്റന്റ് പോലിസ് കമ്മീഷണർ നീതി ലഭ്യമാക്കിയില്ലെന്നും ഭാര്യയുടെ പരാതിയിലുണ്ട്. ഇക്കാര്യം ചൂണ്ടികാട്ടി പരാതിക്കാരി ഡിജിപിക്ക് പരാതി നൽകുകയും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്നാണ് കമ്മീഷൻ ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതെന്ന് ഡോ. ഷാഹിദ കമാൽ അറിയിച്ചു.

Tags:    

Similar News