കാസര്‍ഗോഡ് കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു

കൊവിഡ് നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ചിരുന്ന കാസര്‍ഗോഡ് സ്വകാര്യലോഡ്ജില്‍ താമസിച്ചിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി ബണ്ഡിലാല്‍ (24) ആണ് മരിച്ചത്.

Update: 2020-07-01 10:36 GMT

കാസര്‍ഗോഡ്: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. കൊവിഡ് നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ചിരുന്ന കാസര്‍ഗോഡ് സ്വകാര്യലോഡ്ജില്‍ താമസിച്ചിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി ബണ്ഡിലാല്‍ (24) ആണ് മരിച്ചത്.

ഇന്ന് രാവിലെ മംഗള എക്സ്പ്രസിലാണ് കാസര്‍ഗോഡ് എത്തിയത്. ഉച്ചയോടെ ഇയാളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്ക് അപസ്മാരരോഗമുണ്ടായിരുന്നതായി സംശയമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Tags:    

Similar News