വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം: കെഎസ്ഇബി കരാറുകാരന്‍ കസ്റ്റഡിയില്‍, നരഹത്യയ്ക്ക് കേസ്

കോഴിക്കോട് നടുവട്ടത്താണ് അപകടം. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (22) ആണ് മരിച്ചത്. കെഎസ്ഇബി കരാര്‍ ജീവനക്കാര്‍ ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടം.

Update: 2022-06-23 17:44 GMT

കോഴിക്കോട്: വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ കെഎസ്ഇബി കരാറുകാരന്‍ കസ്റ്റഡിയില്‍. ബേപ്പൂര്‍ സ്വദേശി ആലിക്കോയയെ ആണ് ബേപ്പൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരേ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു.

കോഴിക്കോട് നടുവട്ടത്താണ് അപകടം. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (22) ആണ് മരിച്ചത്. കെഎസ്ഇബി കരാര്‍ ജീവനക്കാര്‍ ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടം.

മാറ്റുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ബൈക്കിന് പിന്നില്‍ സഞ്ചരിച്ച അര്‍ജുനന്റെ മേലാണ് പോസ്റ്റ് പതിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കുറ്റക്കാര്‍ ആരാണോ അവരില്‍ നിന്ന് ഈ തുക ഈടാക്കും. അന്വേഷണത്തിന് കെഎസ്ഇബി ചെയര്‍മാനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

Tags:    

Similar News