കാലിക്കറ്റ് സര്‍വ്വകലാശാലയെ പാര്‍ട്ടിക്കാര്‍ക്കുള്ള തൊഴില്‍ധാന കേന്ദ്രമാക്കി മാറ്റുന്നു: യൂത്ത് കോണ്‍ഗ്രസ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അധ്യാപക-അനധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്സ്. സംവരണവും മെറിറ്റും അട്ടിമറിച്ച് പിഎസ്‌സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ വഴി പാര്‍ട്ടിക്കാരെ തിരുകി കയറ്റുകയാണ്. അവിടെ നടക്കുന്ന ഓരോ ഇന്റര്‍വ്യൂവും പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി മാത്രമുള്ള തൊഴില്‍ മേളകളാണെന്നും യൂത്ത് കോണ്‍ഗ്രസ്സ് ആരോപിച്ചു.
സംവരണം പോലും അട്ടിമറിച്ച് പാര്‍ട്ടിക്കാരെ തിരുകി കയറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10ന് യൂനിവേഴ്‌സിറ്റി ഭരണകാര്യാലയത്തിലേക്ക് മാര്‍ച്ചും നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ്മുക്കോളി അറിയിച്ചു.