മൊറാദാബാദ്: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് മൊറാദാബാദിലെ 218 കുടിയേറ്റത്തൊഴിലാളികളെ സ്വന്തം വീടുകളിലെത്തിച്ചു. ലോക്ക് ഡൗണ്‍ കാലത്ത് മൊറാദാബാദ് ഷെല്‍റ്ററുകളില്‍ കുടുങ്ങിയവരാണ് ഇവരെല്ലാം. എല്ലാവരെയും സര്‍ക്കാര്‍ പ്രേത്യകം ഏര്‍പ്പെടുത്തിയ ബസ്സുകളിലാണ് തിരിച്ചയച്ചത്. അതിനു വേണ്ടി 9 ബസ്സ് തയ്യാറാക്കിയെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എല്ലാവര്‍ക്കും 15 കിലോ അരി നല്‍കിയിട്ടുണ്ടെന്ന് ഷെല്‍ട്ടര്‍ഹോമിന്റെ ചുമതലയുള്ള തേജ് സിങ് യാദവ് പറഞ്ഞു.
''എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ബസിലും അത് വേണ്ടിവരും. ഷെല്‍ട്ടറുകളില്‍ എല്ലാവര്‍ക്കും യോഗാ പരിശീലനവും നല്‍കിയിരുന്നു.'' തേജ് യാദവ് കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണിനെ തുടര്‍ന്ന് ലക്ഷക്കണക്കിനു കുടിയേറ്റക്കാരാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി കുടുങ്ങിയത്. പിന്നീട് ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടി.