മഴയും പ്രളയവും: ദുരിതമൊഴിയാതെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ (ചിത്രങ്ങളിലൂടെ)
പ്രളയം മൂലം മുളയും ടാര്‍പോളിനും കൊണ്ട് നിര്‍മിച്ച താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ തകരുകയും മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് ആറ് അഭയാര്‍ത്ഥികള്‍ മരിക്കുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാംപായ, ഒമ്പതു ലക്ഷം റോഹിന്‍ഗ്യകള്‍ ജീവിതം തള്ളിനീക്കുന്ന ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ ഒരാഴ്ചയിലേറെയായി മഴ നിര്‍ത്താതെ പെയ്യുകയാണ്. കഴിഞ്ഞ 20 വര്‍ഷത്തെ മഴയേക്കാള്‍ കൂടുതലാണ് കഴിഞ്ഞ ആഴ്ചയിലെ മൂന്ന് ദിവസങ്ങളില്‍ ഈ മേഖലയിലുണ്ടായത്.
ഇതോടെ, ആ വെള്ളമെല്ലാം കുത്തനെയുള്ള മലനിരകളിലൂടെ ജനസാന്ദ്രതയേറിയ ക്യാംപുകളിലേക്ക് കുത്തിയൊലിച്ച് വെള്ളപ്പൊക്കത്തിനും ജീവന്‍ അപകടപ്പെടുത്തുന്ന മണ്ണിടിച്ചിലിനും കാരണമായിരിക്കുകയാണ്. പ്രളയം മൂലം മുളയും ടാര്‍പോളിനും കൊണ്ട് നിര്‍മിച്ച താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ തകരുകയും മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് ആറ് അഭയാര്‍ത്ഥികള്‍ മരിക്കുകയും ചെയ്തു. 20,000 ത്തിലധികം റോഹിന്‍ഗ്യകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ബുദ്ധഭൂരിപക്ഷ രാജ്യമായ മ്യാന്‍മാറിലെ സൈന്യം രാജ്യത്തെ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്കെതിരേ നടത്തിയ വംശഹത്യാ അതിക്രമങ്ങള്‍ക്കുപിന്നാലെ ഏഴു ലക്ഷത്തിലധികം റോഹിന്‍ഗ്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഈ ആക്രമണങ്ങള്‍ ഇത് 'വംശഹത്യ ഉദ്ദേശ്യത്തോടെ' നടത്തിയതാണെന്ന് യുഎന്‍ വ്യക്തമാക്കിയിരുന്നു.
നോര്‍വീജിയന്‍ അഭയാര്‍ഥി കൗണ്‍സിലിന്റെ ആവശ്യപ്രകാരം റോഹിന്‍ഗ്യന്‍ ഫോട്ടോഗ്രാഫര്‍മാരായ യാസീനും സിയയും പകര്‍ത്തിയ പ്രളയം തകര്‍ത്തെറിഞ്ഞ അഭയാര്‍ഥി ക്യാംപുകളിലെ ചിത്രങ്ങളാണ് താഴെ