മോഹവിമാനം നിര്‍മിച്ച് ചൈനീസ് കര്‍ഷകന്‍

ചൈനയിലെ ഉള്ളി കര്‍ഷകനായ സുഹു യുയി പക്ഷേ, തന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചേയടങ്ങൂ എന്ന മട്ടിലാണ്. അതിനായി തന്റെ സമ്പാദ്യത്തില്‍ നിന്ന് 2.6 മില്യണ്‍ യുവാന്‍ (374,000 ഡോളര്‍) നീക്കിവച്ചിരിക്കുകയാണ്.

Update: 2018-12-16 07:16 GMT

സരിത മാഹിന്‍

ജീവിതത്തില്‍ ഒരുപാടു സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ട്. നടക്കില്ലെന്നു കണ്ടാല്‍ അതെല്ലാം അവിടെ തന്നെയുപേക്ഷിച്ച് തടിയൂരും. അല്ലാതെ വെറുതെ സമയവും സമ്പത്തും എല്ലാം നടക്കാന്‍ സാധ്യതയില്ലാത്ത സ്വപ്‌നങ്ങളില്‍ നിക്ഷേപിക്കാന്‍ നിന്നാല്‍ പണി പാളും. ചൈനയിലെ ഉള്ളി കര്‍ഷകനായ സുഹു യുയി പക്ഷേ, തന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചേയടങ്ങൂ എന്ന മട്ടിലാണ്. അതിനായി തന്റെ സമ്പാദ്യത്തില്‍ നിന്ന് 2.6 മില്യണ്‍ യുവാന്‍ (374,000 ഡോളര്‍) നീക്കിവച്ചിരിക്കുകയാണ്.

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സുഹു യുയി ചെറുപ്പത്തില്‍ തന്നെ സവാള കൃഷിയിലേക്കും വെളുത്തുള്ളി കൃഷിയിലേക്കും തിരിഞ്ഞു. പിന്നീട് മധ്യവയസ്‌കനായപ്പോഴാണ് തന്റെ ചിരകാലാഭിലാഷത്തെ കുറിച്ച് സുഹു യുയി ഓര്‍ത്തത്. വിമാനം പറത്തണം എന്നതായിരുന്നു ആഗ്രഹം. എന്നാല്‍, ജീവിതത്തില്‍ അതിനി സാധിക്കില്ലെന്ന് കഴിഞ്ഞ വര്‍ഷം ഞെട്ടലോടെയാണ് സുഹു യുയി തിരിച്ചറിഞ്ഞത്. എയര്‍ബസ് എ 320 അതേപടിയുണ്ടാക്കിയാണ് സുഹു തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ പോവുന്നത്.

നോര്‍ത്ത് ഈസ്റ്റ് ചൈനയിലെ ഒരു ഗോതമ്പുപാടത്തില്‍ എയര്‍ബസ് നിര്‍മാണം അവസാനഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിമാനത്തെക്കുറിച്ച് അറിയാവുന്നതെല്ലാം ഇന്റര്‍നെറ്റില്‍ നിന്നു മനപ്പാഠമാക്കി. നിരവധി അബദ്ധമുണ്ടെങ്കിലും വിമാനം എയര്‍ബസ് എ 320നോട് ഏറെ സാദൃശ്യമുണ്ടെന്നാണ് കേള്‍വി. വിങ്‌സും കോക്പിറ്റും എന്‍ജിനുകളും വാലുമൊക്കെയുള്ള ഒരു വമ്പന്‍ വിമാനം തന്നെയാണ് സുഹു യുയിയുടെ സ്വപ്‌നം. 60 ടണ്‍ സ്റ്റീല്‍ ഇതുവരെ ഉപയോഗിച്ചു. എന്നാല്‍, ഹോം മെയ്ഡ് ആയതിനാല്‍ വിമാനം ഉടനെയൊന്നും എന്നല്ല ഒരിക്കലും പറന്നുയരാന്‍ യാതൊരു സാധ്യതയുമില്ല. അതൊരു ഭക്ഷണശാലയാക്കി മാറ്റാനാണ് സുഹുവിന്റെ നിലവിലെ തീരുമാനം.

Tags:    

Similar News