മാവോയ്ക്കു ശേഷം പകരക്കാരനില്ലാത്ത അമരക്കാരനാകാനൊരുങ്ങി ഷി ജിന്‍ പിങ്
1921 ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നതിന് ശേഷം ചൈന കമ്മ്യൂണിസ്റ്റ് ഭരണത്തിലായ 1949 മുതല്‍ രാജ്യം കണ്ട കരുത്തുറ്റ ഭരണാധികാരികളിലൊരാളായി ഷി വിലയിരുത്തപ്പെട്ട് കഴിഞ്ഞു
കമ്മ്യൂണിസ്റ്റ് ചൈനയുടെ എക്കാലത്തെയും മുഖവും ആചാര്യനുമായി വാഴ്ത്തപ്പെടുന്ന മാവോ സേതൂങിനുശേഷം പകരക്കാരനില്ലാത്ത നേതാവാകാനൊരുങ്ങി ഷി ജിന്‍ പിങ് കരുനീക്കം തുടങ്ങി. ചൈനീസ് കമ്മ്യൂയൂണിസ്റ്റ് പാര്‍ട്ടി നൂറ് വര്‍ഷം തികയ്ക്കുമ്പോള്‍ ചൈനയെ ലോക രാജ്യങ്ങളുടെ നെറുകയിലെത്തിക്കാന്‍ തനിക്ക് സാധിക്കുമെന്ന് തെളിയിക്കുകയാണ് ഷി ജിന്‍ പിങ്.
1921 ല്‍ മാവോ സേ തൂങിന്റെ നേതൃത്വത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നതിന് ശേഷം ചൈന കമ്മ്യൂണിസ്റ്റ് ഭരണത്തിലായ 1949 മുതല്‍ രാജ്യം കണ്ട കരുത്തുറ്റ ഭരണാധികാരികളിലൊരാളായി ഷി ഇതിനോടകം വിലയിരുത്തപ്പെട്ട് കഴിഞ്ഞു.2022 ല്‍ നടക്കാനിരിക്കുന്ന 20ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ചൈനീസ് കമ്മ്യൂയൂണിസറ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയോഗം ഈയിടെ ബീജിങ്ങില്‍ നടന്നു. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാത്ത യോഗത്തില്‍ ഷി ജിന്‍ പിങിനെ മൂന്നാം തവണയും പീപ്പ്ള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതായാണ് ചൈനയിലെ ഔദ്യോഗിക മാധ്യമമായ സിന്‍ഹുവയെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 400 അംഗ സെന്‍ട്രല്‍ കമ്മിറ്റിയില്‍ പകരക്കാരനില്ലാത്ത നേതാവായി ഷി മാറിക്കഴിഞ്ഞതിന്റെ തെളിവാണിത്.
ചൈനയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ 70ാം വാര്‍ഷികം 2019ല്‍ ഷിയുടെ നേതൃത്വത്തില്‍ വലിയതോതില്‍ ആഘോഷിച്ചിരുന്നു. റഷ്യന്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും യുഎസ്എസ്ആറും 70 വര്‍ഷം കൊണ്ട് തകര്‍ന്നെങ്കിലും ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണം തകര്‍ന്നിട്ടില്ല എന്ന സന്ദേശം ലോകത്തിന് നല്‍കുകയായിരുന്നു ആഘോഷങ്ങളുടെ ലക്ഷ്യം. ചൈനയെ ലോക രാജ്യങ്ങളുടെ നേതാവാക്കുകയാണ് ഷി യുടെ ലക്ഷ്യം. മാവോയുടെ സാംസ്‌കാരിക വിപ്ലവത്തിനും ഡെങ് സിയാവോ പിങിന്റെ 'തെറ്റു തിരുത്തല്‍' പ്രക്രിയകള്‍ക്കും ശേഷം ഇതാദ്യമായാണ് ഒരു ഭരണാധികാരി നേരിട്ട് ചൈനയില്‍ ഒരു പ്രമേയവുമായി രംഗത്ത് വരുന്നത്. സാംസ്‌കാരിക വിപ്ലവകാലത്ത് കോടിക്കണക്കിന് ജനങ്ങള്‍ പട്ടിണിമൂലവും കുമിന്ദാങ് പാര്‍ട്ടിക്കാരുടെ ആക്രമണം മൂലവും കൊല്ലപ്പെട്ടിരുന്നു. പാര്‍ട്ടിയിലെ അനഭിമതരെപോലും വകവരുത്താന്‍ മാവോ സാംസ്‌കാരിക വിപ്ലവകാലം ഉപയോഗപ്പെടുത്തി.
ചൈനീസ് ഭരണാധികാരി എന്ന നിലയിലെ സ്ഥാനം ഇല്ലാതായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയില്‍ മാത്രമായി ഒതുങ്ങിയപ്പോഴാണ് മാവോ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തിയത്. ചൈനയിലെ ആരാധനാലയങ്ങളും ബുദ്ധ ലിഹാരങ്ങളും സ്മാരകങ്ങളും വന്‍ മതിലിന്റെ ഭാഗങ്ങള്‍പോലും തകര്‍ത്ത് പുതിയ ചൈനയെയും സംസ്‌കാരത്തെയും അടിചേല്‍പ്പിക്കുകയാണ് മാവോ ചെയ്തത്. കൃഷി തകരുകയും ഇരുമ്പ്-ഉരുക്ക് വ്യവസായങ്ങളിലേക്ക് ജനങ്ങളെ കൂട്ടത്തോടെ തെളിച്ചുകൊണ്ട് പോവുകയുമായിരുന്നു. ഇതാണ് പട്ടിണി മരണങ്ങള്‍ക്ക് ഇടയാക്കിയത്. മാവോയുടെ മരണ ശേഷം സാംസ്‌കാരിക വിപ്ലവം കെട്ടടങ്ങിയപ്പോഴാണ് അദ്ദേഹത്തിന് തെറ്റുപറ്റിയെന്നു കാണിച്ച് ഡെങ് രംഗത്തുവന്നത്. തുടര്‍ന്നിങ്ങോട്ട് ചൈനയ്ക്ക വ്യാവസായിക വളര്‍ച്ചയുടെ ഘട്ടമാണ്. 212ല്‍ കമ്മയൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ഷി 2013 മാര്‍ച്ച് 14 നാണ് ചൈനീസ് പ്രസിഡന്റായി അധികാരമേറ്റത്. രണ്ട് സ്ഥാനങ്ങളും മൂന്നാം തവണയും തന്റെ വരുതിയില്‍ തന്നെ നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. അമേരിക്കയുമായി ഇടഞ്ഞും അടുത്തും ഷി തന്റെരാജ്യാന്തര പ്രാധാന്യത്തെ ഇടക്കിടെ അടയാളപ്പെടുത്താറുണ്ട്.
സൈനിക ശക്തിയുടെ കാര്യത്തില്‍ ചൈന മികവ് കാണിച്ചതാണ് നാറ്റോയെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ചൈന കൈവരിച്ച സാമ്പത്തികവും സാങ്കേതിക വിദ്യാപരവുമായ മുന്നേറ്റം അല്‍ഭുതകരമാണ്. 2013 മുതലുള്ള രാജ്യത്തിന്റെ വളര്‍ച്ച ഷിക്ക് അവകാശപ്പെടാം.
ആഗോള കമ്പനികള്‍ക്കും കുത്തകള്‍ക്കും ചൈനയില്‍ അവസരം നല്‍കികൊണ്ട് ഷി ജിന്‍ പിങ് കമ്മ്യൂണിസ്റ്റ് ലോകക്രമത്തെ മറ്റൊരു ദിശയിലേക്ക് നടത്തുകയാണ്. ശരിയാണ്, മുതലാളിത്ത വിരുദ്ധതയില്‍ നിന്ന് കുത്തകകളെപോലും അംഗീകരിച്ചും സഹകരിച്ചും മുന്നോട്ട് പോകാന്‍ പ്രാപ്തമാകുന്ന പുതിയ കമ്മ്യൂണിസ്റ്റ് തന്ത്രങ്ങളുടെ പകരക്കാരനില്ലത്ത അമരക്കാരന്‍ തന്നെയാണ് ഷി ജിന്‍ പിങ്. വരട്ടുവാദികള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും.