മുസ്‌ലിമെന്നു തെറ്റിദ്ധരിച്ചു സിഖ് പുരോഹിതനു മര്‍ദനം

Update: 2019-02-18 18:08 GMT

കാലിഫോര്‍ണിയ: മുസ്‌ലിമാണെന്നു തെറ്റിദ്ധരിച്ചു സുഖ് പുരോഹിതനു നേരെ അക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കാലിഫോര്‍ണിയയിലെ കോഫീഷോപിലാണു സംഭവം. ജോണ്‍ ക്രൈന്‍ എന്ന യുവാവാണ് അറസ്റ്റിലായത്. അക്രമി കോഫീ ഷോപിലിരിക്കവെയാണു നീണ്ട താടിയുള്ള സിഖ് പുരോഹിതന്‍ കടയിലേക്കു കയറി വന്നത്. ഇതോടെ യാതൊരു പ്രകോപനവും കൂടാതെ അക്രമി പുരോഹിതന്റെ മുഖത്തു കൂരമായി മര്‍ദിക്കുകയും ചൂടുകാപ്പി മുഖത്തൊഴിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പുരോഹിതനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സിസടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണു പോലിസ് അക്രമിയെ പിടികൂടിയത്. മുസ്‌ലിംകളോടു തനിക്കു വെറുപ്പാണെന്നും പുരോഹിതനെ കണ്ടപ്പോള്‍ മുസ്‌ലിമാണെന്നു തെറ്റിദ്ധരിച്ചുവെന്നും ഇതിനാലാണു ആക്രമിച്ചതെന്നും യുവാവ് പറഞ്ഞതായി പോലിസ് വ്യക്തമാക്കി. 

Tags:    

Similar News