ബൊളീവിയയില്‍ ബസ് അപകടത്തില്‍ 14 ഡോക്ടര്‍മാര്‍ മരിച്ചു
ഈവര്‍ഷം ഏപ്രിലിലുണ്ടായ അപകടത്തില്‍ 25പേരാണ് മരിച്ചത്
ലാ പാസ്: സന്നദ്ധ സേവനത്തിനു പോവുകയായിരുന്ന ഡോക്ടര്‍മാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് 14 ഡോക്ടര്‍മാര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. ലാ പാസ് ആസ്ഥാനമായുള്ള മെഡ്ഫണ്ട് ഫൗണ്ടേഷനു കീഴില്‍ വടക്കന്‍ ലാപാസയിലും അപ്പോളോയിലുമുള്ള അഞ്ചു ഗ്രാമങ്ങളിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച രാത്രി വടക്കന്‍ ലാപാസയ്ക്കു 250 കിലോമീറ്റര്‍ അകലെയുള്ള മലമുകളില്‍ നിന്ന് ബസ് കുത്തനെ മറിയുകയായിരുന്നു. മരിച്ചവരില്‍ 11 പേര്‍ സ്ത്രീകളാണെന്നു അപോളോബാംബ മേഖലയിലെ ആരോഗ്യ സേവന കോ-ഓഡിനേറ്റര്‍ ഡാനിയേല്‍ ക്വെല്‍സ പറഞ്ഞു. ബൊളീവിയയില്‍ രാത്രികാലങ്ങളില്‍ ബസ്സുകള്‍ അപകടത്തില്‍പെടുന്ന പതിവായി മാറിയിരിക്കുകയാണ്. ഈവര്‍ഷം ഏപ്രിലിലുണ്ടായ അപകടത്തില്‍ 25പേരാണ് മരിച്ചത്. ഫെബ്രുവരിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 24 പേര്‍ മരിച്ചിരുന്നു. ജനുവരിയില്‍ രണ്ടു സംഭവങ്ങളില്‍ 34 പേര്‍ കൊല്ലപ്പെട്ടിരുന്നു.