ലോകത്ത് കൊവിഡ് ബാധിതര്‍ 1.77 കോടി കടന്നു; 6.82 ലക്ഷം മരണം, 24 മണിക്കൂറിനിടെ 2.82 ലക്ഷം പുതിയ കേസുകള്‍
അമേരിക്കയില്‍തന്നെയാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍. 47,05,889 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇക്കാലയളവില്‍ 1,56,747 മരണങ്ങളുമുണ്ടായി.
വാഷിങ്ടണ്‍: ലോകത്ത് മഹാമാരിയായി പടര്‍ന്നുപിടിച്ച കൊവിഡിന് ശമനമില്ല. വിവിധ ലോകരാജ്യങ്ങളില്‍ കൊവിഡ് ബാധിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും സംഖ്യ അനുദിനം വര്‍ധിക്കുകയാണ്. പുതിയ കണക്കുകള്‍പ്രകാരം ലോകത്ത് 1,77,58,804 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതുവരെ 6,82,999 മരണങ്ങളുമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,171 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 6,234 മരണങ്ങളുമുണ്ടായി. 1,11,61,520 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
59,14,285 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 65,602 പേരുടെ നില ഗുരുതരവുമാണ്. അമേരിക്കയില്‍തന്നെയാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍. 47,05,889 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇക്കാലയളവില്‍ 1,56,747 മരണങ്ങളുമുണ്ടായി. 23,27,572 പേരുടെ രോഗം ഭേദമായപ്പോള്‍ 22,21,570 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 18,687 പേരുടെ നില ഗുരുതരമായി തുടരുന്നു. അമേരിക്ക കഴിഞ്ഞാല്‍ ബ്രസീലിലാണ് രോഗം ഭീതിപരത്തുന്നത്. രാജ്യത്ത് ഇതുവരെ 26,66,298 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 92,568 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 18,84,051 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.
6,89,679 പേര്‍ ചികില്‍സയിലുണ്ട്. 8,318 പേരുടെ നില ഗുരുതരമാണ്. രോഗവ്യാപനത്തില്‍ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് 16,97,054 പേര്‍ക്ക് വൈറസ് പിടിപെട്ടപ്പോള്‍ 36,551 പേര്‍ മരണപ്പെട്ടതായാണ് കണക്ക്. 10,95,647 പേരുടെ രോഗം ഭേദമായപ്പോള്‍ 5,64,856 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. 8,944 പേരുടെ നിലയാണ് ഗുരുതരമായിട്ടുള്ളത്. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, രോഗബാധിതരുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: റഷ്യ- 8,39,981 (13,963), ദക്ഷിണാഫ്രിക്ക- 4,93,183 (8,005), മെക്‌സിക്കോ- 4,24,637 (46,688), പെറു- 4,07,492 (19,021), ചിലി- 3,55,667 (9,457), സ്‌പെയിന്‍- 3,35,602 (28,445), ഇറാന്‍- 3,04,204 (16,766).