2021 ലെ ഓസ്‌കര്‍ പുരസ്‌കാരപ്രഖ്യാപന ചടങ്ങ് രണ്ടുമാസം നീട്ടി
2021 ഫെബ്രുവരി 28ന് നടക്കേണ്ട ചടങ്ങ് ഏപ്രില്‍ 25ലേക്കാണ് മാറ്റിയത്.
വാഷിങ്ടണ്‍: ലോകത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2021 ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന പടങ്ങിലും മാറ്റം. ചടങ്ങ് രണ്ടുമാസത്തേക്കാണ് നീട്ടിവച്ചത്. ഇതുപ്രകാരം 2021 ഫെബ്രുവരി 28ന് നടക്കേണ്ട ചടങ്ങ് ഏപ്രില്‍ 25ലേക്കാണ് മാറ്റിയത്. മാര്‍ച്ച് മധ്യത്തില്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കും. ഇതിന്റെ ചുവടുപിടിച്ച് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ് ചടങ്ങിന്റെ തിയ്യതിയിലും മാറ്റംവരുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം മൂലം ഒട്ടനവധി സിനിമകളുടെ ചിത്രീകരണം മുടങ്ങിയിരുന്നു.
ഇവയ്‌ക്കെല്ലാം ഈ വര്‍ഷം അവസാനത്തോടുകൂടി മാത്രമേ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. ഇത് പരിഗണിച്ചാണ് ഓസ്‌കര്‍ ചടങ്ങിന്റെ തിയ്യതി മാറ്റിയതെന്നാണ് റിപോര്‍ട്ട്. ഇതിനു മുമ്പ് മൂന്നുതവണ മാത്രമാണ് ഓസ്‌കര്‍ പുരസ്‌കാരപ്രഖ്യാപന ചടങ്ങ് മുടങ്ങുകയോ തിയ്യതി മാറ്റിവയ്ക്കുകയോ ചെയ്തിട്ടുള്ളത്. 1938ലെ പ്രളയം, 1968ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ മരണം, 1981ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന റോണള്‍ഡ് റീഗന്റെ മരണം എന്നിവയെത്തുടര്‍ന്നാണ് മുമ്പ് ഓസ്‌കര്‍ മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളത്.