കാബൂള്‍: അഫ്ഗാനിസ്താനിലെ ഫൈസാബാദില്‍ നേരിയ ഭൂചലനം റിപോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
ആളപായമോ നാശനഷ്ടമോ റിപോര്‍ട്ട് ചെയ്തിട്ടില്ല. നവംബര്‍ 20ന് അഫ്ഗാനിസ്താനില്‍ മറ്റൊരു ഭൂചലനം റിപോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്താനിലെ കാബൂളില്‍ നിന്ന് 316 കിലോമീറ്റര്‍ അകലെയാണുണ്ടായതെന്ന് എന്‍സിഎസ് അറിയിച്ചു.