അലബാമ: അമേരിക്കയിലെ അലബാമയില്‍ ഗര്‍ഭചിദ്ര നിരോധന നിയമം അലബാമ സെനറ്റ് പാസ്സാക്കി. ബലാൽസംഗത്തിനിരയായി ഗര്‍ഭിണിയായാല്‍ പോലും ഗര്‍ഭഛിദ്രം നടത്തുന്നത് ഇനിമുതല്‍ കുറ്റകരമാകും. 99 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന്‍ ഭീഷണിയാകുന്ന സന്ദര്‍ഭത്തില്‍ മാത്രമായിരിക്കും ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുക. ആറ് മാസത്തിന് ശേഷം ഗവര്‍ണറുടെ ഒപ്പോടുകൂടി മാത്രമേ നിയമം നടപ്പില്‍ വരുകയുള്ളൂ. അതേസമയം ബില്ലിനെതിരേയും അനുകൂലവുമായി ആളുകള്‍ രംഗത്തിറങ്ങി. ഒരു വിഭാഗം നിയമനടപടിക്കൊരുങ്ങുകയാണ്. അതേസമയം, പീഡിപ്പിക്കപ്പെട്ടവരെയും നിയമത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ മനുഷ്യാവകാശ സംഘടനകളുള്‍പ്പെടെ നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്. നിയമത്തിനെതിരെ ഉന്നതകോടതിയെ സമീപിക്കാനാണ് മനുഷ്യാവകാശ സംഘടനകളുടെ തീരുമാനം.