ജിദ്ദ: ഡോ. ഔസാഫ് സഈദിനെ സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ സീഷെല്‍സില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി സേവനമനുഷ്ടിക്കുന്ന ഔസാഫ് സഈദ്, ജിദ്ദയിലെ മുന്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറലാണ്. കോണ്‍സല്‍ ജനറല്‍ ആയിരുന്ന കാലത്ത് ഹജ് സേവനങ്ങളുമായി ബന്ധപ്പെട്ടു ഇദ്ദേഹം കൈക്കൊണ്ട നടപടികള്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. നിലവിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. അഹമ്മദ് ജാവേദിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഔസാഫ് സഈദിന്റെ നിയമനം. 1989 ബാച്ച് ഐഎഫ്എസുകാരനും ഹൈദരാബാദ് സ്വദേശിയുമായ ഔസാഫ് സഈദിന്റെ കുടുംബവേരുകള്‍ യെമനിലാണ്. ജിയോളജിയില്‍ ഡോക്ടറേറ്റുള്ള സഈദ് ഏദന്‍, ദോഹ, കയ്‌റോ, തുടങ്ങിയയിടങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: ഫര്‍ഹാ സഈദ്.