സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി ബാലിക മരിച്ചു

ജുബൈലിലെ ഒരു സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ ചേലക്കര കിള്ളിമംഗലം കിഴക്കെപുറത്തുവീട്ടില്‍ സയ്യിദ് ഷഫീഖ് തങ്ങളുടെയും അഫീഫ ബീവിയുടെയും ഏക മകളായ ഫാത്തിമ ശുഹദായാണ് മരിച്ചത്.

Update: 2019-06-09 06:59 GMT

ജുബൈല്‍: ദുബയ് സന്ദര്‍ശനം കഴിഞ്ഞ് ജുബൈലിലേക്കു റോഡ് മാര്‍ഗം മടങ്ങിവരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. ജുബൈലിലെ ഒരു സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ ചേലക്കര കിള്ളിമംഗലം കിഴക്കെപുറത്തുവീട്ടില്‍ സയ്യിദ് ഷഫീഖ് തങ്ങളുടെയും അഫീഫ ബീവിയുടെയും ഏക മകളായ ഫാത്തിമ ശുഹദായാണ് മരിച്ചത്.

പെരുന്നാള്‍ അവധിക്കാലം ചെലവഴിക്കാനും കുടുംബങ്ങളെ സന്ദര്‍ശിക്കാനുമായി യുഎഇയില്‍ പോയി റോഡ് മാര്‍ഗം തിരിച്ചുവരുമ്പോള്‍ യുഎഇ അതിര്‍ത്തിയിലുള്ള സാല്‍വാക്ക് സമീപം സഞ്ചരിച്ചിരുന്ന ടൊയോട്ട പ്രാഡോ കാര്‍ മറിഞ്ഞാണ് അപകടം. ഇന്നലെ പുലര്‍ച്ചെ 5 മണിക്കാണ് അപകടമുണ്ടായത്. കാറോടിച്ചിരുന്ന ഷഫീഖ് തങ്ങളും ഭാര്യയും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. സാല്‍വ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമില്‍ ഖബറടക്കും.

ജുബൈല്‍ കെഎംസിസി ഹോസ്പിറ്റല്‍ ഏരിയ നേതാവ് ഷിബു കവലയില്‍, ജുബൈല്‍ കെഎംസിസിയുടെ ഉസ്മാന്‍ ഒട്ടുമ്മല്‍ എന്നിവര്‍ അപകടം നടന്നയുടന്‍ സല്‍വയിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കി. ജുബൈല്‍ കെഎംസിസി നേതാക്കളായ ഹമീദ് ആലുവ, സലാം ആലപ്പുഴ, ബഷീര്‍ കൂളിമാട്, ബഷീര്‍ വെട്ടുപാറ, ശാമില്‍ ആനിക്കാട്ടില്‍, മുഫസ്സില്‍ ത്രിശൂര്‍, യാസര്‍ സിപ് എന്നിവര്‍ ഷഫീഖ് തങ്ങളെയും കുടുംബത്തെയും സന്ദര്‍ശിച്ച് മകളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. 

Tags:    

Similar News