ബാസ്‌കറ്റ്‌ബോള്‍ പുരുഷ താരം ഗര്‍ഭിണിയെന്നു പരിശോധനാ ഫലം

Update: 2019-08-06 07:08 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പുരുഷ ബാസ്‌കറ്റ്‌ബോള്‍ താരം ഡിജെ കൂപ്പര്‍ ഗര്‍ഭിണിയെന്നു മൂത്ര പരിശോധനാ ഫലം. താരം ഉത്തേജക പരിശോധനക്കു നല്‍കിയ മൂത്രം പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയുടേതാണ് മൂത്രമെന്നു മനസ്സിലായത്. താരത്തെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തായത്. താരം പരിശോധനക്കായി നല്‍കിയത് താരത്തിന്റെ കാമുകിയുടെ മൂത്രമായിരുന്നു.

കൂപ്പറിന്റെ മൂത്രത്തില്‍ ഗര്‍ഭിണികളില്‍ മാത്രം കാണുന്ന ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു പരിശോധനാഫലം. ഇതോടെയാണ് താരം കബളിപ്പിച്ചതാണെന്നു ഉത്തേജകവിരുദ്ധ ഏജന്‍സിക്ക് മനസ്സിലായത്. കാമുകി ഗര്‍ഭിണിയാണെന്നു തിരിച്ചറിയാതെയാണ് താരം മൂത്രം പരിശോധനക്കായി നല്‍കിയത്. ഇതാണ് താരത്തിനു വിനയായത്.

തട്ടിപ്പ് പുറത്തായതോടെ കൂപ്പറിനു അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ രണ്ടുവര്‍ഷത്തേക്ക് വിലക്കേര്‍പെടുത്തിയിരിക്കുകയാണ്. 

Tags:    

Similar News