ചൈനീസ് പ്രസിഡന്റിന്റെ കുടുംബത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകനെ ചൈന പുറത്താക്കി
ഷി ജിപിങ്ങിന്റെ ബന്ധുവും ആസ്‌ട്രേലിയന്‍ പൗരത്വമുള്ള മിങ് ചായ് കുപ്രസിദ്ധ ചൂതാട്ടക്കാരാനായ മുഗള്‍ ജെയിംസ് പാക്കറിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടായ കാസിനോകളില്‍ നടത്തിയ ചൂതാട്ടത്തെ കുറിച്ചും ആഡംബര ജീവിതത്തെ കുറിച്ചും വ്യക്തമായ രേഖകള്‍ സഹിതം വോങ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബെയ്ജിങ്: ചൈനീസ് നേതാവ് ഷീ ജിന്‍ പിങ്ങിന്റെ കുടുംബത്തെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകനെ ചൈന പുറത്താക്കി. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടറായ ചുന്‍ ഹാന്‍ വോങ് എന്ന സിംഗപ്പൂര്‍ കാരനെയാണ് രാജ്യത്ത് നിന്നും പുറത്താക്കിയത്. 2014 മുതല്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ ചൈനീസ് രാഷ്ട്രീയം റിപ്പോര്‍ട്ട് ചെയ്തിരുന്നത് ചുന്‍ ഹാന്‍ വോങ്ങായിരുന്നു.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ ബന്ധുവും ഒരു ഓസ്‌ട്രേലിയന്‍ പൗരനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനാണ് പുറത്താക്കിയത്.ഷി ജിപിങ്ങിന്റെ ബന്ധുവും ആസ്‌ട്രേലിയന്‍ പൗരത്വമുള്ള മിങ് ചായ് കുപ്രസിദ്ധ ചൂതാട്ടക്കാരാനായ മുഗള്‍ ജെയിംസ് പാക്കറിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടായ കാസിനോകളില്‍ നടത്തിയ ചൂതാട്ടത്തെ കുറിച്ചും ആഡംബര ജീവിതത്തെ കുറിച്ചും വ്യക്തമായ രേഖകള്‍ സഹിതം വോങ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.മല്‍ബണ്‍ ആസ്ഥാനമായി നടന്ന കള്ളപ്പണമിടപാടുകളില്‍ മിങ് ചായ്‌യുടെ പങ്കും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു.
2013 മുതല്‍ ഇത്തരം സാഹചര്യങ്ങളില്‍ രാജ്യംവിട്ട ആറാമത്തെ പത്രപ്രവര്‍ത്തകനാണ് വോങ്. ഇത് ചൈനയെ അപമാനിക്കാനുള്ള ശ്രമമാണെന്നും വിദേശകാര്യമന്ത്രാലയം അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.അതേ സമയം ചൈനയില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരത്തിലുള്ള ദുരനുഭവം ആദ്യത്തേതല്ലെന്നാണ് റിപ്പോര്‍ട്ട്. ഷി ജിപിങ്ങിന്റെ കുടുംബത്തിന്റെ നിക്ഷേപം വെളിപ്പെടുത്തിയതില്‍ 2012ല്‍ ബ്ലൂംബെര്‍ഗ് ന്യൂസ് അന്വേഷണ റിപ്പോര്‍ട്ടില്‍ വാര്‍ത്താ ഏജന്‍സിക്ക് വിസ നിരോധനമുണ്ടായി. ബ്ലൂംബെര്‍ഗ് എക്‌സിക്യൂട്ടീവുകളും ചൈനീസ് ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമാണ് നിരോധനം നീക്കിയത്. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടര്‍മാര്‍ക്കും പുതിയ വിസ ലഭിക്കാന്‍ കാലതാമസം നേരിടേണ്ടിവന്നിരുന്നു.