ബീജിങ്: ചൈനീസ് വിദ്യാര്‍ഥികളുടെ വിസാ കാലാവധി സംബന്ധിച്ച് അമേരിക്കന്‍ വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ യുഎസിലേക്ക് പോവുന്ന പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശവുമായി ചൈന.
മോഷണം, വെടിവെപ്പ്, കൊലപാതകം തുടങ്ങിയ അക്രമങ്ങള്‍ നിരന്തരം നടക്കുന്ന യുഎസിലേക്കു പോവുന്നവര്‍ ശ്രദ്ധിക്കണമെന്നു ചൈനീസ് ടൂറിസം മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൈനീസ് പൗരന്മാരെ നിരന്തരമായി പീഡിപ്പിക്കുകയാണെന്നും ടൂറിസം മന്ത്രാലയം സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.